“അതിരുകളില്ലാത്ത അനന്ത സാധ്യതകൾ ഉൾക്കൊള്ളുന്ന നടനാണ് മമ്മൂട്ടി” : രഞ്ജി പണിക്കർ
1 min read

“അതിരുകളില്ലാത്ത അനന്ത സാധ്യതകൾ ഉൾക്കൊള്ളുന്ന നടനാണ് മമ്മൂട്ടി” : രഞ്ജി പണിക്കർ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. എന്നും തിയേറ്ററിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികൾ മനസ്സു കൊണ്ട് ഏറ്റെടുക്കുകയാണ്. എല്ലാ കഥാപാത്രങ്ങളിലും വ്യത്യസ്തമായി എന്തെങ്കിലും കൊണ്ടു വരാൻ മമ്മൂട്ടിയെന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ തീയറ്ററിലെത്തുമ്പോൾ ആരാധകർക്ക് ആകാംക്ഷയും ആവേശവും ആണ്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്നേഹി കൂടിയാണ് മമ്മൂട്ടി. തനിക്ക് ചുറ്റുമുള്ള മനുഷ്യർക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അതിനു വേണ്ട തക്കതായ കാര്യങ്ങൾ തന്നിലൂടെ ചെയ്തു നൽകാൻ എപ്പോഴും അദ്ദേഹം ശ്രമിക്കാറുണ്ട്.

മമ്മൂട്ടിയെ കുറിച്ച് സിനിമ മേഖലയിലുള്ള താരങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം വളരെ ആകാംക്ഷയോടെയാണ് മമ്മൂട്ടിയുടെ ആരാധകർ ഏറ്റെടുക്കുന്നത് താരത്തിന്റെ പല സിനിമകളിലും തിരക്കഥയൊരു അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും ആയ രഞ്ജി പണിക്കർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. താനേറെ ബഹുമാനിക്കുകയും ആശ്ചര്യത്തോടെയും കാണുന്ന വ്യക്തിയാണ് മമ്മൂക്ക എന്നാണ് രഞ്ജി പണിക്കർ പറയുന്നത്. തന്നോട് സിനിമ എപ്പോഴാണ് ചെയ്യുന്നത് എന്ന് ആദ്യം ചോദിച്ച വ്യക്തിയും മമ്മൂക്ക തന്നെയാണ്. തന്റെ സഹോദരനെ പോലെയാണ് മമ്മൂട്ടിയെ കാണുന്നത്.

ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് രഞ്ജി പണിക്കർ പറഞ്ഞു വാക്കുകൾ ആണ് അതിരുകളില്ലാത്ത അനന്ത സാധ്യതകൾ ഉൾക്കൊള്ളുന്ന നടനാണ് മമ്മൂട്ടി എന്നാണ്  പറഞ്ഞിരിക്കുന്നത്. ഈ വീഡിയോ ചെറിയ കട്ടുകളായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ ആദ്യം എഴുതിയ തിരക്കഥയും കൊണ്ട് മമ്മൂട്ടിയെയാണ് ആദ്യം രഞ്ജി പണിക്കർ കാണാൻ ചെന്നത് എന്നാൽ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് മമ്മൂട്ടിയുടെ കരിയറിലെ മികച്ച ത്രില്ലർ ചിത്രങ്ങളുടെയും ആക്ഷൻ ചിത്രങ്ങളുടെയും അമരക്കാരൻ ആകാൻ രഞ്ജി പണിക്കർക്ക് അവസരം ലഭിച്ചു. രഞ്ജി പണിക്കരുടെ സിനിമ മേഖലയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മമ്മൂട്ടി ഏതുകാര്യവും തുറന്നു ചോദിക്കാനും അതുപോലെ തന്നെ മറുപടി നൽകാനും മമ്മൂക്കളം പറ്റുന്ന മറ്റൊരു നടനില്ല എന്നാണ് പറയുന്നത്.