മമ്മൂട്ടി നല്കിയ സമ്മാനത്തിന്റെ ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി ; ചിത്രം വൈറല്‍
കൗണ്ടറുകളുടെ രാജകുമാരന്, കാപ്ഷന്‍ കിങ്ങ് എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയ താരം. നടന്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വവുമാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റ് പ്ലസില്‍ ധര്മജന് ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് രമേഷ് പിഷാരടിയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ഗാനഗന്ധര്‍വനാണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം. സിബിഐ 5: ദി ബ്രെയിന്‍ എന്ന മമ്മൂട്ടി ചിത്രത്തിലും പിഷാരടി ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മെഗസ്റ്റാറുമായി അടുത്ത സൗഹൃദം രമേഷ് പിഷാരടിക്കുണ്ട്. യാത്രകളിലും പൊതുപരിപാടികളിലുമെല്ലാം പങ്കെടുക്കാന്‍ പോകുമ്പോള്‍ പിഷാരടിയേയും മമ്മൂട്ടി ഒപ്പം കൂട്ടാറുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടി നല്കിയ ഒരു സമ്മാനത്തിന്റെ ഫോട്ടോയാണ് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. ഒരു കൂളിംഗ് ഗ്ലാസാണ് രമേഷ് പിഷാരടിക്ക് മമ്മൂട്ടി സമ്മാനമായി നല്കിയതും. ഔപചാരികതയ്ക്ക് മാത്രം നന്ദി പറയുന്നു എന്നാണ് രമേഷ് പിഷാരടി എഴുതിയിരിക്കുന്നത്. യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച വാര്‍ത്തയും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു.
‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. അതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്തത്. ‘നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു. രമേഷ് പിഷാരടി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ എത്തിയത് ‘മാളികപ്പുറം’ എന്ന ചിത്രമാണ്. ഉണ്ണി മുകുന്ദന് നായകനായ ചിത്രം തിയറ്ററുകളില്‍ വന്‍ പ്രതികരണമാണ് നേടുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.