യൂട്യൂബില്‍ തല അജിത്തിന്റെ ‘തുനിവ്’ നേടിയ റെക്കോര്‍ഡുകള്‍ നിമിഷങ്ങള്‍ക്കകം നിഷ്പ്രഭമാക്കി ദളപതി വിജയ്; തിയേറ്ററുകളിലും വാരിസ് വിജയമാകുമോ?
1 min read

യൂട്യൂബില്‍ തല അജിത്തിന്റെ ‘തുനിവ്’ നേടിയ റെക്കോര്‍ഡുകള്‍ നിമിഷങ്ങള്‍ക്കകം നിഷ്പ്രഭമാക്കി ദളപതി വിജയ്; തിയേറ്ററുകളിലും വാരിസ് വിജയമാകുമോ?

തമിഴ്‌നാട്ടില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസും തല അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 11നാണ് അജിത് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

Varisu release date officially announced! Same day clash with Thunivu on! Tamil Movie, Music Reviews and News

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസ് പ്രഖ്യാപന സമയം മുതല്‍ ഏറെ ജനശ്രദ്ധനേടിയിരുന്നു. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണിത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ജനുവരി 11ന് വാരിസ് തിയറ്ററില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍.

Confirmed! It's Varisu vs Thunivu for Pongal

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലറിന് പുറത്തിറങ്ങിയത്. ട്രെയ്‌ലര്‍ ഇതുവരെ 21 മില്യന്‍ കാഴ്ചക്കാര്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. 1. 7 മില്യണ്‍ ലൈക്കുകളും 118,775 കമന്റുകളും ട്രെയിലറിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആകും സിനിമയെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയ്‌ലര്‍.

Varisu Trailer - Only Kollywood

തമിഴകത്തിന്റെ സൂപ്പര്‍ താരം തല അജിത്തും, മലയാളി പ്രേക്ഷകരുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മഞ്ജു വാര്യര്‍ നായികയാകുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിരിക്കുകയാണ്. പൊങ്കല്‍ റിലീസിന് തയ്യാറായ അജിത്ത് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് രണ്ട് മണിക്കൂര്‍ 25 മിനുട്ടും 48 സെക്കന്‍ഡുമാണ് ദൈര്‍ഘ്യം. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജോണ്‍ കൊക്കെന്‍, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Thunivu - Official First Look Poster | Ajith Kumar | Ghibran | H Vinoth #AK61 | Review - YouTube