‘വത്സന്‍ തില്ലങ്കേരി ഏട്ടനെ കണ്ടു, എന്ത് നല്ല മനുഷ്യന്‍’ ; ഹിന്ദു ഐക്യവേദി നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍
1 min read

‘വത്സന്‍ തില്ലങ്കേരി ഏട്ടനെ കണ്ടു, എന്ത് നല്ല മനുഷ്യന്‍’ ; ഹിന്ദു ഐക്യവേദി നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ ‘മാളികപ്പുറം’ ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്/കണ്ണൂര്‍ തിയേറ്ററുകള്‍ സന്ദര്‍ശനത്തിന് പോയ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലാണ് വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വത്സേട്ടന്‍ എന്ത് നല്ല മനുഷ്യന്‍ ആണെന്ന് കുറിച്ച നടന്‍, തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ വിജയമാക്കിയതിനും പ്രേക്ഷകര്‍ക്ക് നന്ദിയും അറിയിച്ചു.

വത്സൻ തില്ലങ്കേരി ഏട്ടനെ കണ്ടു; മുത്താണ് അദ്ദേഹം; ഹിന്ദു ഐക്യവേദി നേതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണിമുകുന്ദൻ

‘മാളികപ്പുറം’ ചിത്രത്തിന്റെ കോഴിക്കോട്/കണ്ണൂര്‍ പ്രൊമോഷണല്‍ ട്രിപ്പിനിടെ വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യന്‍. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. വളരെ നന്ദി.’, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Unni Mukundan - Indian Actor Profile, Pictures, Movies, Events | nowrunning

അതേസമയം, ഉണ്ണിമുകുന്ദന്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ, ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഉണ്ണിമുകുന്ദന്‍ ചെയ്യുന്ന ജോലി അത് ഏതായാലും അറിയാമെന്നുണ്ടെങ്കില്‍ ഒരുത്തനെയും പേടിക്കേണ്ട എന്നുള്ളതിന് ഉദാഹരണമാണ് ഈ ഒരു ഫോട്ടോ. എന്നാണ് മാളികപ്പുറം ഹിന്ദി റിലീസിംഗ് കാര്യം നമ്മള്‍ മധ്യപ്രദേശില്‍ ആണ് അവസാനം ഞാന്‍ തിയേറ്ററില്‍ പോയി കണ്ട പടം മീശമാധവന്‍ ആണ് ഇനി ഒരു പടം പോയി കാണുന്നുണ്ടെങ്കില്‍ അത് മാളികപ്പുറം കാണണമെന്ന് ഒരാഗ്രഹം കാത്തിരിക്കുന്നു., കേരളത്തില്‍ നിന്ന് ഒരു വെക്തി സങ്കി ആവണം എങ്കില്‍ അത്രക്കും ബുദ്ദി മരവിച്ചവന്‍ ആയിരിക്കണം., അയ്യപ്പന് വേണ്ടി പോരാടിയ രണ്ടു ഇരട്ട ചങ്കന്‍ മാര്‍, നിലപാടിന് മുന്‍പില്‍ ആയിരം ഐക്യദാര്‍ഡ്യം, നിങ്ങള്‍ പുലിയാണ് മലയാള സിനിമയില്‍ സുരേഷ് ചേട്ടനും ഉണ്ണിക്കും ഉള്ള നട്ടെല്ല് വേറെ ഒരുത്തനുമില്ല’, ‘ചാണകം’, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ച്’, എന്നിങ്ങനെ നീളുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകള്‍.

May be an image of 8 people, people standing and indoor

ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍മീഡിയയിലും ‘മാളികപ്പുറം’ തരംഗമാണ്. ‘കേരളത്തിന്റെ കാന്താര’എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിക്കുന്നത്. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന,ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷകപ്രശംസനേടുന്നു.

May be an image of 6 people, people standing and indoor

 

Met Valsan Thillankeri Ettan during the Calicut-Kannur promotional trip for Malikapuram. What a gem of a person. And such awesome people of Kannur/Calicut !! Good food and so much of love !!! Glad to know that our movie has been much loved and appreciated across Kerala. The malayalam version, To be released, outside Kerala and India in the coming days. Other languages version to follow soon. Thanks a lot dears

May be an image of 4 people, people sitting and indoor