മമ്മൂട്ടിയിലെ ആ സ്വഭാവത്തിൽ മാറ്റം വന്നത് സൂപ്പർ സ്റ്റാർ ആയതിന് ശേഷം
മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി. മറ്റു ഭാഷകളിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ടാണ് മമ്മൂട്ടി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ മലയാളം കഴിഞ്ഞാൽ തമിഴകത്തായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചിന്തിപ്പിച്ചും കരയിച്ചും ചിരിപ്പിച്ചും പോയ ഒട്ടനവധി കഥാപാത്രങ്ങളുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിക്ക് സിനിമയോട് അടങ്ങാത്ത ആവേശമാണ്. അക്കാര്യം മമ്മൂട്ടി തന്നെ മുൻപ് തുറന്നു പറഞ്ഞ കാര്യങ്ങളാണ്.
മമ്മൂട്ടിയുടെ ശ്രദ്ധേയമായ സിനിമകളിൽ ഒന്നാണ് ദളപതി. രജനികാന്തിനൊപ്പം മമ്മൂട്ടിയും തകർത്തഭിനയിച്ച ഈ ചിത്രം ഇന്നും കാണികൾക്ക്, സിനിമാസ്വാദകർക്ക് ഏറെ ഇഷ്ടാണ്. കേരളത്തിലും വൻ സ്വീകാര്യത ആയിരുന്നു ചിത്രം നേടിയത്. ദളപതി ഷൂട്ടിംഗ് വരെ മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്ന ഒരു സ്വഭാവത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. രാത്രിയിൽ വൈകി ഉറങ്ങുന്ന മമ്മൂട്ടി, രാവിലെ ഷൂട്ടിന് വരാൻ വൈകിയിരുന്നു എന്നും അതിന് മാറ്റം വന്നത് രജനികാന്ത് പറഞ്ഞിട്ടാണെന്നും രാജൻ പൂജപ്പുര പറയുന്നു. ഏതാനും വര്‍ഷം മുന്‍പ് മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു രാജന് ഇക്കാര്യം പറഞ്ഞത്. ഇതിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്.
ദളപതി എന്ന ചിത്രത്തിൽ, മമ്മൂക്കാ രാവിലെ ഏഴ് മണിക്ക് വന്നു കഴിഞ്ഞാൽ മോണിംഗ് ഷൂട്ട് സ്റ്റാർട്ട് ചെയ്യാൻ പറ്റും. ആ ഷോട്ടുകളാണ് ഏറ്റവും ഭംഗിയുള്ളത് എന്ന് രജനികാന്ത് പറഞ്ഞ് മനസിലാക്കി കൊടുത്തു എന്നാണ് കേട്ടിട്ടുള്ളത്. സത്യത്തിൽ മമ്മൂക്ക ഉറങ്ങുന്നത് ലേറ്റായിട്ടാണ്. അതാണ് രാവിലെ എഴുന്നേൽക്കാനും വൈകുന്നത്. സിനിമാ ഫീൽഡിൽ പലർക്കും അറിയാവുന്ന സംഭവം ആണത്. ആയിരപ്പറ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാനും നേരിട്ട് കണ്ടിട്ടുണ്ട് മമ്മൂക്ക ഇങ്ങനെ വൈകി വരുന്നത്. നൈറ്റ് ഷൂട്ട് വേണമെങ്കിൽ തുടർന്ന് പോകാമെന്ന് പുള്ളി പറയും. മധുസാർ ബുക്ക് ചെയ്യുമ്പോഴെ പറയും എന്നെ 12 മണിക്ക് ശേഷമെ വിളിക്കാവൂ എന്ന്”, എന്നാണ് രാജന് പൂജപ്പുര പറഞ്ഞത്.
അതേസമയം മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ് കളക്ഷൻ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ മമ്മൂട്ടി ചിത്രം വൻ വിജയമാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് നാല് കോടിക്ക് അടുത്ത് കേരളത്തിലെ പിവിആര്‍. ഐനോക്സ്, സിനിപൊളിസ് തിയറ്റര്‍ ശൃംഖലയില്‍ നിന്ന് നേടിയത്.