‘കാണുന്ന പ്രേക്ഷകൻ്റെ ഞരമ്പുകൾ വലിഞ്ഞു മുറുകും, ഹൃദയമിടിപ്പ് കൂടും’ : RRR-ലെ ആ രോമാഞ്ചം സീനിനെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകൾ
ഇന്നു മുതൽ തീയേറ്ററുകൾ റിലീസ് ചെയ്ത പാൻ ഇന്ത്യൻ സിനിമയാണ് ‘ആൻ ആർ ആർ’. ഇന്ത്യയൊട്ടാകെ ഏറ്റെടുത്ത ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിയുടെ സംവിധായകനായ എസ് എസ് രാജമൗലിയാണ് ‘ആൻ ആർ ആർ’ സംവിധാനം ചെയ്തിരിക്കുന്നത്. രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്, ആലിയ ഭട്ട്, അജയ് ദേവ്ഗണ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ 5 ഭാഷകളിൽ റിലീസ് ചെയ്തു.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് രാജമൗലി പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ട്രെയിലറുകളിലോ ടീസറുകളിലോ ഒന്നും പറയാത്ത ഒരു സീക്വൻസ് സിനിമയുടെ രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് രാജമൗലി പറയുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു രംഗമായിരിക്കും അതെന്നും, അത് കാണുമ്പോൾ തീർച്ചയായും പ്രേക്ഷകൻ്റെ എല്ലാ ഞരമ്പുകളും വലിഞ്ഞു മുറുകുമെന്നും, ശ്വാസമെടുക്കാൻ പോലും പ്രേക്ഷകർ മറക്കുമെന്നും, ഹൃദയമിടിപ്പുകൾ കൂടുമെന്നും രാജമൗലി പറയുന്നു.
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ഒരു രംഗം സിനിമയിൽ ഒളിച്ചിരിപ്പുണ്ട് എന്ന് തന്നെയാണ് രാജമൗലി പറയുന്നത്. മാത്രമല്ല അതി മനോഹരമായ പ്രകടനമാണ് രാംചരനും ജൂനിയർ എൻടിആറും സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും രാജമൗലി പറയുന്നുണ്ട്. രാജമൗലിയുടെ വാക്കുകൾ സാധാരണ സിനിമ ആരാധകർക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. ആർ ആർ ആർ തീയറ്ററുകളിൽ കാണുന്നവർക്ക് ഒരു മികച്ച അനുഭവമായി മാറുമെന്ന് തന്നെയാണ് പ്രേക്ഷകരും ആകാംക്ഷിക്കുന്നത്.
അതേസമയം ഇന്നു മുതൽ റിലീസ് ചെയ്ത സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങളും ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നു. ആരാധകരെ പൂർണ്ണമായി സംതൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് കഴിഞ്ഞു എന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രാജമൗലി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത് പോലെ തന്നെയുള്ള രംഗങ്ങൾ സിനിമയിൽ ഉണ്ടെന്നും, അത് വളരെ ത്രില്ലിങായിരുന്നു എന്നുമാണ് ആരാധകരുടെ ഇടയിൽ നിന്നും വരുന്ന ആദ്യ പ്രതികരണങ്ങൾ.
ഡി. വി. വി. ദനായ്യ നിർമ്മിക്കുന്ന ചിത്രത്തിന് കഥ കെ. വി. വിജയേന്ദ്ര പ്രസാദിൻ്റേതാണ്. തിരക്കഥയും സംവിധാനവും രാജമൗലിയും. എം. എം. കീരവാണിയാണ് സിനിമയ്ക്കു വേണ്ടി സംവിധാനം ഒരുക്കിയിരിക്കുന്നത്. അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നീ സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള സിനിമയാണ് ‘ആർ ആർ ആർ’. ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷ്, കൊറിയൻ, സ്പാനിഷ്, ടർക്കിഷ് ഭാഷകളിലും സിനിമ റിലീസ് ചെയ്തു.