ജനവികാരം പാർട്ടി മനസ്സിലാക്കുന്നില്ല എന്ന് വിമർശനം എന്നാൽ പാർട്ടിയുടെ വിശദീകരണം….
അറുപതിനായിരം വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷം നേടിക്കൊണ്ട് കെ.കെ ശൈലജ ചരിത്രവിജയം കുറിച്ചപ്പോൾ രണ്ടാം മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി തുടരുമെന്ന് തന്നെയാണ് യാതൊരു സംശയവുമില്ലാതെ ഏവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ ആരോഗ്യമന്ത്രി എന്ന പദവി നൽകിയില്ല എന്ന് മാത്രമല്ല യാതൊരു മന്ത്രിസ്ഥാനവും കെ.കെ ശൈലജക്ക് രണ്ടാം മന്ത്രിസഭയിൽ ലഭിച്ചില്ല എന്നത് വോട്ടർമാർക്കും കേരള സമൂഹത്തിന് ഒരേ പോലെ അതൃപ്തി തോന്നിയ കാര്യമാണ്. രണ്ടാം മന്ത്രിസഭയിൽ ഏവരും പുതുമുഖങ്ങൾ ആയിരിക്കണമെന്നും ശൈലജക്ക് മാത്രമായി ഒരു ഇളവ് വേണ്ട എന്നുമുള്ള നിലപാട് അറിയിച്ചത് കോടിയേരി ബാലകൃഷ്ണൻ ആണ്. സംസ്ഥാന സമിതി യോഗത്തിലാണ് അദ്ദേഹം മന്ത്രിമാർ ആരായിരിക്കണം എന്നുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. മന്ത്രിമാരുടെ പട്ടികയും യോഗത്തിൽ അവതരിപ്പിച്ചത് അദ്ദേഹം തന്നെയായിരുന്നു. ഭൂരിപക്ഷം അംഗങ്ങളും ആ പട്ടിക അംഗീകരിച്ചപ്പോൾ ഏഴ് പേർ മാത്രമാണ് കെ.കെ ശൈലജ വീണ്ടും ആരോഗ്യമന്ത്രി ആകണം എന്നുള്ള അഭിപ്രായത്തിന് ഒപ്പം നിന്നത്. പാർട്ടിയുടെ തീരുമാനത്തോട് പൂർണമായും യോജിക്കുന്നു എന്നാണ് ശൈലജ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രി പദവി ലഭിച്ചില്ലെങ്കിലും ശൈലജ ടീച്ചറിനെ നിയമസഭയിലെ പാർട്ടി വിപ്പായി സിപിഎം തെരഞ്ഞെടുക്കുകയും ചെയ്തു.
മന്ത്രി പദവിയിൽ പുതുമുഖങ്ങളെ പരീക്ഷിക്കുമ്പോൾ കെ.കെ ശൈലജക്ക് ഇളവ് നൽകണമെന്നും ആരോഗ്യ മന്ത്രിയായി തുടരാൻ തീരുമാനമെടുക്കണമെന്നും സിപിഎം കേന്ദ്രനേതൃത്വം അഭിപ്രായം തുറന്ന് പ്രവർത്തിച്ചിരുന്നു. ചില പ്രധാനപ്പെട്ട മുതിർന്ന നേതാക്കന്മാർ പോലും ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനൊക്കെ വിരുദ്ധമായി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത് കേന്ദ്രനേതൃത്വത്തിന് അതൃപ്തി ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ തെരഞ്ഞെടുക്കുന്നതിൽ സംസ്ഥാന നേതൃത്വം ആണ് അന്തിമമായ തീരുമാനം എടുക്കുന്നത്. ചരിത്രപരമായി പരിശോധിക്കുമ്പോൾ ഇത്തരത്തിലുള്ള കടുത്ത നിലപാട് സിപിഎം സംസ്ഥാന നേതൃത്വം മുൻപും സ്വീകരിച്ചിട്ടുണ്ട്. ശൈലജ ടീച്ചർ എന്നെ പോലെ തന്നെ വൈദ്യുതി മന്ത്രിയായി വളരെ മികച്ച സേവനം കാഴ്ചവെച്ച എം.എം മണി എന്ന സീനിയറായ എംഎൽഎ പോലും രണ്ടാംതവണ മന്ത്രിയാക്കുന്നതിൽ പാർട്ടി നേതൃത്വം അവസരം നൽകിയതുമില്ല.