പിണറായി സർക്കാറിന്റെ തീരുമാനം തെറ്റാണ്; പാർവതി തിരുവോത്ത് പ്രതികരിക്കുന്നു
1 min read

പിണറായി സർക്കാറിന്റെ തീരുമാനം തെറ്റാണ്; പാർവതി തിരുവോത്ത് പ്രതികരിക്കുന്നു

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായി ആയിരിക്കും ഒരു മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഇത്രയേറെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നത്. തുടർച്ചയായി രണ്ടാം തവണവും അധികാരമേറ്റ എൽഡിഎഫ് സർക്കാർ ആദ്യഘട്ടത്തിൽ ഏവരിൽ നിന്നും വലിയ അഭിനന്ദനങ്ങൾ നേടിയിരുന്നു എന്നാൽ ഇപ്പോഴിതാ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് കേരളമാകെ പിണറായി സർക്കാരിനെതിരെ ഉയർന്നുവരുന്നത്. കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി രാജ്യത്താകമാനം തുടരുന്ന സാഹചര്യത്തിൽ ത്രിബിൾ ലോക്ക് ഡൗൺ വരെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മോശം സാഹചര്യത്തിലും അഞ്ഞൂറോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടത്താനൊരുങ്ങുന്ന കേരള സർക്കാർ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കേൾക്കേണ്ടിവരുന്നത്. ഇപ്പോഴിതാ ഇതിനോടകം വലിയ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ ശക്തമായ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള നടി പാർവതി തിരുവോത്ത് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നയത്തിനെതിരെ വിമർശനാത്മകമായ കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് തന്റെ പ്രതിഷേധം രേഖപ്പെടുത്തിരിക്കുകയാണ്. പ്രമുഖരുടെ അടക്കം പലരീതിയിലുള്ള മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ മുന്നിൽ നിൽക്കുമ്പോൾ അവയൊന്നും ചെവിക്കൊള്ളാതെയുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ജനാധിപത്യത്തിൽ ഉചിതമായ ഒരു നടപടി അല്ല എന്ന് പാർവ്വതി അഭിപ്രായപ്പെടുന്നു.

500 പേരെ സംഘടിപ്പിച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങ് തികച്ചും തെറ്റായ മാർഗ്ഗം ആണെന്നും ഒരു മാതൃക തീർക്കാൻ അവസരം ഉള്ളപ്പോൾ ഇപ്പോൾ ചെയ്യുന്നത് പാർവതി തെറ്റാണെന്നും പാർവതി അഭിപ്രായപ്പെടുന്നു. അതോടൊപ്പം നാളിതുവരെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ആ കാര്യത്തിൽ തനിക്ക് ഒരു സംശയം ഇല്ല എന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉത്തരവാദിത്വം തന്നെയാണ് സർക്കാർ നടത്തുന്നതെന്നും പാർവതി അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് സർക്കാരിന്റെ ഈ തീരുമാനം ഞെട്ടൽ ഉണ്ടാക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതെന്നും സത്യപ്രതിജ്ഞാ ചടങ്ങ് വെർച്ച്വൽ ആയി നടത്തണമെന്നും പാർവതി അഭിപ്രായപ്പെടുന്നു. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തിൽ അഭ്യർത്ഥന നടത്തുകയും ദയവായി പൊതു ചടങ്ങ് ഒഴിവാക്കണമെന്നും പാർവതി പറയുന്നു.

Leave a Reply