ബിഗ് ബോസ്സ് അവസാനിപ്പിക്കുന്നു..??അണിയറപ്രവർത്തകരിൽ 17 പേർക് കോവിഡ്, മത്സരാർത്ഥികൾ…
1 min read

ബിഗ് ബോസ്സ് അവസാനിപ്പിക്കുന്നു..??അണിയറപ്രവർത്തകരിൽ 17 പേർക് കോവിഡ്, മത്സരാർത്ഥികൾ…

മലയാള ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്സ് മലയാളം സീസൺ 3. ഫെബ്രുവരി പതിനാലിന് ആരംഭിച്ച ബിഗ് ബോസ് പരിപാടി ഇന്ന് 91 ദിവസം പിന്നിട്ടിരിക്കുകയാണ്. പതിനെട്ടു പേർ ഉണ്ടായിരുന്ന പരിപാടിയിൽ ഇന്ന് ഒമ്പത് പേരാണ് ഉള്ളത്. ദിവസം കൂടുന്നതോടൊപ്പം അവർക്കുള്ള മത്സരവും കൂടുകയാണ്. 100 ദിവസം എന്നുള്ള പരിപാടി രണ്ടാഴ്ചയിലേക്കു നീട്ടിയിരിക്കുകയാണ്. കോവിഡ് പ്രശ്നങ്ങളും ചെന്നൈയിലെ ലോക്ക്ഡൗൺ എല്ലാം പരിഗണിച്ചാണ് ബിഗ് ബോസ് സീസൺ 3 രണ്ടാഴ്ചയിലേക്ക് നീട്ടിയിരിക്കുന്നത്. ഷോ നീട്ടിയവിവരം മോഹൻലാൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഷോ അവസാനിപ്പിക്കും എന്നുള്ള വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്.ചെന്നൈ ഇവിപി ഷൂട്ടിംഗ് സെറ്റിൽ നടക്കുന്ന ബിഗ് ബോസ്സ് മലയാളം സീസൺ 3 യിലെ നിരവധി അണിയറപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് പരിപാടി നിർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.പതിനേഴോളം ആളുകൾക്കു കോവിഡ് പോസിറ്റീവ് ആണെന്നാണ് പ്രചരിക്കുന്നത്. കോവിഡ് റിപ്പോർട്ട് ചെയ്തിട്ടും പരിപാടി തുടരുന്നതിന് തമിഴ് മാധ്യമങ്ങൾ വിമർശിച്ചികുന്നുമുണ്ട്.ഷൂട്ടിംഗ് സൈറ്റുകളിൽ നിന്നാണ് കൂടുതൽ കോവിഡ് റിപ്പോർട്ടുകൾ വരുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്. അതേസമയം മത്സരാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നുള്ള വിവരങ്ങലാണ് പുറത്തു വരുന്നത്.കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിച്ചു പ്രവർത്തിക്കുന്നതുകൊണ്ടാണ് പരിപാടി മുന്നോട്ട് പോകുന്നത്.

മത്സരാർത്ഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാക്കുന്നു.എന്നാൽ ബിഗ്ബോസ് അവതാരകനായ മോഹൻലാലോ, ബിഗ് ബോസ്സ് ഷോയുടെ അണിയറ പ്രവർത്തകരോ ഷോ നിർത്തുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരിട്ടുള്ള സമ്പർക്കവും സ്പർശനമോ ഏൽക്കാതെ പിപി ഈ കിറ്റ് ധരിച്ചാണ് അണിയറപ്രവർത്തകർ ഹൗസിനുള്ളിൽ എത്തുന്നത്.ഹൗസിൽ കൃത്യമായ ശുചികരണവും നടത്തുന്നുണ്ട്.അതുകൊണ്ട് തന്നെ മത്സരാർത്ഥികൾക്ക് വൈറസ്ബാധ ഏൽക്കാൻ സാധ്യതയില്ല.

Leave a Reply