പൃഥ്വിരാജ് അഭിനയിച്ച സിനിമയുടെ നഷ്ടം പത്തുവര്‍ഷമായിട്ടും തീര്‍ക്കാൻ കഴിഞ്ഞില്ല ; നിര്‍മ്മാതാവ് സാബു ചെറിയാന്
മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്. ആനന്ദഭൈരവി എന്ന ഇദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിക്ക് കീഴില്‍ ഒരു കൂട്ടം മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ പ്രിത്വിരാജ് നായകനായ ത്രില്ലര്‍ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്റെ ബാനര്‍ സിനിമ നിര്‍മ്മാണ രംഗത്ത് കണ്ടിട്ടില്ല. പോപ്പ്ഡോം എന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ താൻ എന്ത് കൊണ്ടാണ് സിനിമ രംഗത്ത് നിന്നു വിട്ടുനിൽക്കുന്നത് എന്ന് തുറന്നു പറയുകയാണ് സാബു ചെറിയാന്.
” പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ത്രില്ലര്‍ എന്ന സിനിമ വലിയ നഷ്ടമായിരുന്നു. ആ ചിത്രത്തിനു വേണ്ടി വാങ്ങിയ പണം ഇപ്പോഴും അതിന്റെ ഫിനാഴ്സറിന് ഞാന്‍ പൈസ കൊടുക്കാനുണ്ട്. സിനിമ കഴിഞ്ഞു പത്തു വര്‍ഷത്തോളം ആയി . ഇന്നും എനിക്കാ കടം തീര്‍ക്കാന്‍ പറ്റിയിട്ടില്ല. ആ കടം തീര്‍ക്കാതെ എനിക്ക് അടുത്ത സിനിമയിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല. കാരണം ഒരിക്കലും അത് ശരിയായ തീരുമാനം അല്ല . aആ ബാധ്യതകള്‍ തീര്‍ത്തിട്ട് വേണം എനിക്ക് അടുത്ത പടത്തിലേക്ക് പോകണം എന്നതാണ് എന്റെ ആഗ്രഹം. അതാണ് ശരി. ഇന്നത്തെ നിർമ്മാതാക്കളിൽ പലരും അല്ലാതെ ഒരു പടം വിജയിച്ചില്ലെങ്കിലും അതിന്റെ കടം വീട്ടാതെ മറ്റൊരു പടം ചെയ്യുന്നുണ്ട്. എനിക്ക് അത് മാനസികമായി ശരിയായി തോനുന്നില്ല . ഇപ്പോഴത്തെ വലിയ നടന്മാരോട് ചെന്ന് ഡേറ്റ് ചോദിച്ചാല്‍ കിട്ടുമായിരിക്കും. എന്നാൽ അവരുടെ റൈറ്റ് കൊടുത്ത് വലിയ പടം നിർമ്മിക്കാനുള്ള സാമ്പത്തിക സ്ഥിതി തനിക്ക് ഇപ്പോൾ ഇല്ല എന്നും സാബു ചെറിയാന് പറയുന്നു.
ഇന്നത്തെ കാലത്ത് താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചോദ്യത്തിനും സാബു ചെറിയാന് മറുപടി നൽകി . താരങ്ങളെ ഈ കാര്യത്തില്‍ കുറ്റം പറയാന്‍ സാധിക്കില്ല. അവര്‍ക്ക് എത്രകാലം നന്നായി പ്രതിഫലം ലഭിക്കുമെന്ന് പറയാന്‍ പറ്റില്ല. അതിനാല്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന നയമാണ് താരങ്ങൾ ചെയുന്നത് . എന്നെ സംബന്ധിച്ച് ഞാന്‍ ഒരു ആര്‍ടിസ്റ്റ് ആണെങ്കില്‍ ഞാൻ അഭിനയിക്കാൻ നിര്‍മ്മാതാവ് എനിക്ക് 10 ലക്ഷം തരാന്‍ തയ്യാറാണെങ്കില്‍ പിന്നെ എന്തിന് വേണ്ടെന്ന് പറയണം. എനിക്ക് ഒരു ലക്ഷം തന്നാല്‍ മതിയെന്ന് ഒരു താരവും പറയില്ല.