വമ്പന്‍ പ്രതികരണങ്ങള്‍.. ; വിദ്യാര്‍ത്ഥികളുടെ രക്ഷകനായി ‘വാത്തി’….! പ്രീമിയര്‍ ഷോയ്ക്ക് കിട്ടിയത് മികച്ച റിവ്യൂസ്
1 min read

വമ്പന്‍ പ്രതികരണങ്ങള്‍.. ; വിദ്യാര്‍ത്ഥികളുടെ രക്ഷകനായി ‘വാത്തി’….! പ്രീമിയര്‍ ഷോയ്ക്ക് കിട്ടിയത് മികച്ച റിവ്യൂസ്

നുഷ് അധ്യാപകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. ചിത്രത്തിന് ഇന്ന് പ്രത്യേക ഷോ നടത്തിയിരുന്നു. ധനുഷ് ഞെട്ടിച്ചുവെന്നും ഏറെ വൈകാരികമായി കണക്ടാകുന്ന ചിത്രമാണെന്നും ‘വാത്തി’യുടെ പ്രത്യേക പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.’സംഭവം ഇറുക്ക്’ എന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരമായ സംയുക്തയാണ്. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ചിത്രമായിരിക്കും ‘വാത്തി’യെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബാലമുരുകന്‍ എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്.

വെങ്കി അറ്റ്‌ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‌ലൂരി തന്നെയാണ്.

അതേസമയം, ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. ‘നാനേ വരുവേന്‍’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡിയാണ്.