‘പൃഥ്വിരാജ് പാടെ മാറി – പഴയ ആളല്ല, ടോവിനോ സാധാരണക്കാരൻ’ :ബൈജു
1 min read

‘പൃഥ്വിരാജ് പാടെ മാറി – പഴയ ആളല്ല, ടോവിനോ സാധാരണക്കാരൻ’ :ബൈജു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു.  ബാലതാരമായി സിനിമയിലെത്തിയ ബൈജു നിരവധി ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാളികളുടെ മനസ്സിൽ സ്വന്തമായ സ്ഥാനം നേടിയ നടനാണ് . വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളികൾക്കു മുമ്പിൽ എത്തിക്കാൻ ഭാഗ്യം ലഭിച്ച നടനായിരുന്നു ബൈജു. നായകനായും സഹ നടനായും വില്ലനായും കോമഡി സീനുകളിലൂടെയും മലയാള സിനിമകളിൽ തിളങ്ങിയ ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിൽ നിന്ന് ഇടവേള നൽകിയിരുന്നു.

തിരിച്ചു വരവിന് ശേഷം ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്തു സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ അദ്ദേഹം. പന്ത്രണ്ടാമത്തെ വയസ്സിലായിരുന്നു ബൈജു സിനിമയിലേക്ക് എത്തിയത് . സന്തോഷ് കുമാർ എന്നാണ് യഥാർത്ഥ പേര്.  മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ ആയിരുന്നു ബൈജു ശ്രദ്ധേയനായി മാറിയത്.  ലൂസിഫർ എന്ന ചിത്രത്തിലെ ശക്തമായ ഒരു വേഷത്തിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് താരം. 2014 പുറത്തിറങ്ങിയ പുത്തൻ പണം എന്ന സിനിമയിലൂടെയാണ് ബൈജു  മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. ഇപ്പോഴിതാ യുവതാരങ്ങളായ  പൃഥ്വിരാജിനെക്കുറിച്ചും ടോവിനോയെക്കുറിച്ചും  ബൈജു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ലൂസിഫറിൽ അഭിനയിച്ചപ്പോൾ പൃഥ്വിരാജിന്റെ കൂടെയുള്ള ചില അനുഭവങ്ങളാണ് ബൈജു പറയുന്നത് . പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് പറയുമ്പോൾ , നമ്മുടെ കയ്യിൽ നിന്ന് ഒരു സംഭവം ഇട്ടു അഭിനയിക്കാൻ പ്രിത്വിരാജ് സമ്മതിക്കില്ല. പൃഥ്വിരാജ് എന്ന സംവിധായകൻ എന്ത് പറയുന്നുവോ  അത് അങ്ങോട്ട് ചെയ്യുക. നമ്മൾ കൂടുതൽ എന്തെങ്കിലും ചെയ്താൽ ചേട്ടാ അത് വേണ്ട എന്ന് പറയും. ചെറുപ്പത്തിൽ താൻ കണ്ട പൃഥ്വിരാജ് ആകെ മാറി  എന്നും ബൈജു കൂട്ടിച്ചേർത്തു. അതു കൊണ്ട് മോഹൻലാലിന് പോലും ലൂസിഫറിൽ  എന്തെങ്കിലും സ്വന്തം കയ്യിൽ നിന്നും ചെയ്യാൻ പറ്റിയിട്ടുണ്ടാകുമോ എന്ന് തനിക്ക് സംശയമാണ് എന്നും ബൈജു പറയുന്നു. കൂടാതെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുവ താരം  ടോവിനോ തോമസ് ആണ് എന്നും.അദ്ദേഹം പറയുന്നു. യാതൊരുവിധ തലക്കനവും ഇല്ലാത്ത ഒരു സാധാരണക്കാരൻ ആണ് ടോവിനോ എന്നും ബൈജു പറഞ്ഞു. സിനിമയിൽ എത്തി ഇത്രനാൾ കഴിഞ്ഞിട്ടും ടോവിനോയിൽ യാതൊരുവിധ മാറ്റവും കണ്ടിട്ടില്ല.