ഓസ്കാർ അടിക്കുമോ പൃഥ്വിരാജ്? ; ആടുജീവിതം വെറും ഒരു സാധാരണ സിനിമയാവില്ല! ; പ്രേക്ഷകപ്രതീക്ഷകൾ
2018 മുതല്‍ ഷൂട്ടിംങ് ആരംഭിച്ചതാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ നാകനായെത്തുന്ന ആടുജീവിതം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഒന്നടങ്കം. പൃഥ്വിരാജിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ബ്ലെസ്സിയാണ്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ഈ ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചത്. ഭാരം കുറിച്ച ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
കൊവിഡ് പ്രതിസന്ധി കാരണം ആടുജീവിതത്തിന്റെ വിദേശ ഷൂട്ടിംങ് പാതിവഴിയില്‍ മുടങ്ങിയിരുന്നു. കൊവിഡ് മാറിയതിന് ശേഷം പൃഥ്വിയും സംഘവും ജോര്‍ദാനില്‍ ബാക്കി ഭാഗം ഷൂട്ട് ചെയ്യാനായി ഏപ്രില്‍ അവസാന വാരം പോയിരുന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ജോര്‍ദാനിലെ ആടുജീവിതത്തിന്റെ ഷൂട്ടിംങ് അവസാനഘട്ടത്തിലെത്തിയന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സുപ്രിയ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സറ്റേറിയിലൂടെയാണ് ഷൂട്ടിംങ് പൂര്‍ത്തിയാവുന്നുവെന്ന് സൂചന നല്‍കിയിരിക്കുന്നത്. ‘ആടുജീവിതം തീര്‍ക്കാന്‍ നജീബ് തയ്യാറാകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കാനായി എ.ആര്. റഹ്മാനും ജോര്‍ദാനില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ഇതോടെ ആരാധകര്‍ പറയുന്നത് പൃഥ്വിരാജ് ചിത്രം ഓസ്കാര്‍ അവാര്‍ഡ് നേടുമെന്നും ചിത്രം ബോക്സ്ഓഫീസ് തൂത്തു വാരുമെന്നെല്ലാമാണ്. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ അതുവരെ ഉണ്ടാവാത്ത ഹിറ്റായിരിക്കും സിനിമ സമ്മാനിക്കുകയെന്നും സിനിമാ പ്രേമികള്‍ പറയുന്നു. മലയാള സിനിമാ പ്രേമികള്‍ വര്‍ഷങ്ങളായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഗള്‍ഫില്‍ ജോലിക്കായി പോയി മരുഭൂമിയില്‍ ചതിയില്‍ കുടുങ്ങിയ നജീബിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പൃഥ്വിരാജിന്റെതായി പുറത്തുവരാനിരിക്കുന്ന സിനിമ കടുവ ആണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ജൂണ്‍ 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പൃഥ്വിരാജിനെ മാസ് പരിവേഷത്തോടെ അവതരിപ്പിക്കുന്ന ചിത്രം ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.