Latest News

മമ്മൂട്ടിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു; വരുന്നത് ഒരു ഉഗ്രന്‍ ത്രില്ലര്‍! ചിത്രത്തിന്റെ വരവിനായി കാത്തിരുന്ന് ആരാധകര്‍

അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ എത്തുന്നതും ശ്രദ്ധേയനാകുന്നതും. ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന ആന്റണി വര്‍ഗീസിന്റെ വേഷം ഏറെ ജന പ്രീതി നേടിയിരുന്നു. പിന്നീട് അദ്ദേഹത്തെ പ്രേക്ഷകര്‍ വിളിച്ചതും പെപ്പേ എന്നായിരുന്നു. അജഗജാന്തരം, ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണിയുടെ പുതിയ പ്രൊജക്ടുകള്‍.

ഇപ്പോഴിതാ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആന്റണി വര്‍ഗീസും ഒരുമിച്ച് അഭിനയിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇരുവരും ഒരുമിച്ച് എത്തുന്നത് ഒരു ത്രില്ലര്‍ ചിത്രത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമായിരുന്നു സിബിഐ 5 ദി ബ്രെയ്ന്‍. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയ്ന്‍. മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം. മലയാള സിനിമയിലെ ഒന്നാന്തരം കുറ്റാന്വേഷണ ചിത്രമാണ് ഇത്. മമ്മൂട്ടിക്ക് പുറമെ ജഗതി, മുകേഷ്, സായ് കുമാര്‍ തുടങ്ങി നിരവധി താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ നിരവധി ത്രില്ലര്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി വീണ്ടും ഒരു ത്രല്ലര്‍ ചിത്രം സമ്മാനിക്കുകയാണ്. ആന്റണിയും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യമായിട്ടാണ് ആന്റണി വര്‍ഗീസ് മമ്മൂട്ടിയോടൊപ്പം ഒരേ ചിത്രത്തില്‍ എത്തുന്നത്. അഭിനയിച്ച സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആക്കിയ ഒരാളാണ് ആന്റണി എന്നത് കൊണ്ട് തന്നെ ഈ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നിരവധി താരങ്ങളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.