പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു, നായകൻ മോഹൻലാൽ; അണിയറയിൽ ഒരുങ്ങുന്നത് കുടുംബചിത്രം!!
1 min read

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു, നായകൻ മോഹൻലാൽ; അണിയറയിൽ ഒരുങ്ങുന്നത് കുടുംബചിത്രം!!

ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ ലൂസിഫർ എന്ന ബ്രഹ്മാണ്ട ചിത്രം ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനരംഗത്തേക്ക് ചുവടുവച്ചത്. കേരളത്തിനകത്തും പുറത്തും വലിയ രീതിയിൽ കളക്ഷൻ നേടുകയും വൻവിജയം ആവുകയും ചെയ്ത ലുസിഫറിനു രണ്ടാം ഭാഗം ഉണ്ടാകുമെന്നും എമ്പുരാൻ എന്ന പേര് നിശ്ചയിച്ചിരിക്കുന്ന ആ ചിത്രം ഉടൻ തന്നെ ഒരുക്കുമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുകയും ചെയ്തതാണ്. എമ്പുരാനു വേണ്ടി വളരെ ആവേശത്തോടെ പ്രേക്ഷക ലക്ഷങ്ങൾ കാത്തിരിക്കുമ്പോഴാണ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുന്നത്.താൻ അടുത്തതായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്ന ഈ പ്രഖ്യാപനത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “എന്റെ രണ്ടാമത്തെ സംവിധാനം. “ബ്രോ ഡാഡി” വീണ്ടും ലാലേട്ടൻ തലക്കെട്ട് നൽകും, ഒരു കൂട്ടം അഭിനേതാക്കൾ സിനിമയിൽ തുല്യ പ്രാധാന്യമുള്ള മുഴുനീള വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂർ നിർമ്മിച്ച ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ ചിത്രമാണിത്. ഒരു സ്ക്രിപ്റ്റ്, നിങ്ങളെ ചിരിപ്പിക്കാൻ ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് സാധിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു നമുക്കെല്ലാവർക്കും സന്തോഷകരമായ ഒരു സിനിമ ലഭിച്ച സമയമാണിതെന്ന് ഞാൻ കരുതുന്നു. ഉടൻ റോളിംഗ്. യഥാർത്ഥത്തിൽ..എല്ലാ ഉടൻ.” വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറ വിശേഷങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply