Latest News

‘ലാത്തി’ എടുത്ത് വിശാല്‍..!!; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് വിശാലിന്റെ പ്രിയ സുഹൃത്ത് പൃഥ്വിരാജ് സുകുമാരൻ

ക്ഷന്‍ ഹീറോ വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. വിശാലിന്റെ കരിയറിലെ 32ാമത്തെ ചിത്രമാണ് ലാത്തി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും ആരാധകരിലും വന്‍ ആഘോഷമായിരുന്നു. ചിത്രത്തിന്റെ റിലീസിനായാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജാണ് പുറത്തുവിട്ടിരിക്കുന്നത്. വിശാലും പൃഥ്വിരാജും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവിട്ടത്. വിശാല്‍ ലാത്തിയുമായി തിരിഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കില്‍ കാണാന്‍ സാധിക്കുന്നത്.

നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്‌. നവാഗതനായ ഏ വിനോദ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ലാത്തി എന്ന ചിത്രം റിലീസ് ചെയ്യുന്നത്. വൈകാരികതയും ആക്ഷനും സമ്മിശ്രമായി ചേര്‍ത്ത് ഒരു പോലീസ് സ്‌റ്റോറിയാണ് ലാത്തി. ചിത്രത്തില്‍ വിശാലിന്റെ നായികയായെത്തുന്നത് സുനൈന ആണ്. നേരത്തെ സുനൈനയും വിശാലും ഒന്നിച്ച ചിത്രം സുമാര്‍ ആയിരുന്നു. തൃഷ നായികയായി എത്തിയ ചിത്രത്തില്‍ പ്രാധാന്യം ഒട്ടും കുറയാത്ത സെക്കന്റ് ഹീറോയിന്റെ വേഷമായിരുന്നു സുനൈന അവതരിപ്പിച്ചത്.

ചിത്രത്തില്‍ നടന്‍ പ്രഭുവും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു മലയാളി നടനായിരിക്കും ഇതിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സാം സി എസ് ആണ് ലാത്തി ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗഹ്രണം നിര്‍വഹിക്കുന്നത് ബാലസുബ്രഹ്മണ്യമാണ്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒറുക്കിയിരിക്കുന്നത് ദിലീപ് സുബ്ബരായനാണ്. ചെന്നൈയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് നടന്നത്.

വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ വീരമെ വാഗൈ സൂഡും, തുപ്പരിവാളന്‍ 2 എന്നിവയാണ്. ഇത് കൂടാതെ വിശാലിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാര്‍ക് ആന്റണി. തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് മാര്‍ക് ആന്റണി.