തൊണ്ണൂറ് ലക്ഷത്തിൽ നിന്ന് തുടങ്ങി മൂന്നാം ദിനം ആയപ്പോഴേക്കും 2.75 കോടി: പ്രേമലു ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്
മമിത ബൈജു, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ കോടികൾ വാരുന്നു. ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി. മൂന്നാം ദിനമായ ഞായറാഴ്ച 2.75 കോടിയായിരുന്നു കലക്ഷൻ.
തിങ്കളാഴ്ചയും രണ്ട് കോടിക്കടുത്ത് കലക്ഷൻ വന്നതായാണ് റിപ്പോർട്ടുകൾ. യൂത്തിനെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിലാണ് ഗിരീഷ് എ.ഡി. ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു ഫീൽ ഗുഡ് മൂവി. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ തന്നെ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരുന്നു.
നല്ല ചിത്രങ്ങളെ ജനങ്ങൾ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ സൂചന തന്നെയാണ് ഇത്. ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ‘പ്രേമലു’ നിർമിച്ചിരിക്കുന്നത്.