ലോക ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാൻ മമ്മൂക്കയ്ക്ക് മാത്രമേ കഴിയൂ; തുറന്നു പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ
1 min read

ലോക ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യാൻ മമ്മൂക്കയ്ക്ക് മാത്രമേ കഴിയൂ; തുറന്നു പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ

മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദ ബ്രെയിൻ. സിബിഐ സീരീസിലെ അഞ്ചാം ഭാഗമായിട്ടാണ് സിനിമ ആരാധകർക്ക് മുന്നിലെത്തുന്നത്. എസ് എൻ സ്വാമി തിരക്കഥ എഴുതി കെ മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള വാർത്തകളും പോസ്റ്ററുകമെല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതാണ്. സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട താരം പ്രശാന്ത് അലക്സാണ്ടറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ സിബിഐ 5ലെ അഭിനയത്തെക്കുറിച്ചും മമ്മൂട്ടിയെ കുറിച്ചും താരം തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തൻറെ ചെറുപ്പകാലത്താണ് സിബിഐ ഡയറിക്കുറിപ്പ് എന്ന പേര് കേൾക്കുന്നത്. ജെയിംസ് ബോണ്ട്, ഷെർലക് ഹോംസ് പോലെ ഒരു ഐക്കോണിക്ക് കഥാപാത്രമായി സേതുരാമയ്യരും മാറി എന്നും താരം പറയുന്നു.

അതുപോലെ ലോക ചരിത്രത്തിൽ തന്നെ ഒരേയൊരു നടന് മാത്രമാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിൽ, മുപ്പത് വർഷങ്ങൾക്കു ശേഷവും ഒരു ഇടിവും വരാതെ അഭിനയിക്കാൻ കഴിയുന്നത്. അത് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കാണ് എന്നാണ് താരം പറയുന്നത്. അതുപോലെ തന്നെ നമ്മൾ കണ്ടു വളർന്ന കഥാപാത്രമായ സേതുരാമയ്യരുടെ അസിസ്റ്റൻ്റായി നിൽക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമായിട്ടും താരം പറയുന്നുണ്ട്.

അതുപോലെ തന്നെ സി ബി ഐ സീരീസിലെ മൂന്നാം ഭാഗം മുതൽ അതിൽ അഭിനയിക്കാൻ ഒരു അവസരം ചോദിച്ചത് താൻ നടന്നിട്ടുണ്ടെന്നും പ്രശാന്ത് അലക്സാണ്ടർ പറയുന്നു. ചെറിയൊരു അവസരമെങ്കിലും താൻ ഏറെ ആഗ്രഹിച്ചിരുന്നു. അന്ന് അവസരം ലഭിക്കാത്തതിൽ ദുഃഖിച്ചു കാണുമെന്നും, എന്നാൽ ഇന്ന് അത് ഒരു ഭാഗ്യമായി കരുതുന്നു എന്നുമാണ് താരം പറയുന്നത്.

വർഷങ്ങൾക്ക് ശേഷവും മമ്മൂട്ടിയുടെ രൂപഭാവത്തിൽ ഒരു മാറ്റവും ഇല്ലാത്തത്  ആരാധകരും ഏറെ ചർച്ച ചെയ്തിരുന്നു. മറ്റൊരു താരത്തിനും ഇത്തരത്തിൽ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്. മമ്മൂക്ക ഒരിക്കൽക്കൂടി മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ്. അതേസമയം, മുകേഷ്, സായികുമാര്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങി നിരവധി താരങ്ങളും സിബിഐ ഫൈവിൻ്റെ ഭാഗമാകുന്നുണ്ട്.