‘മാളികപ്പുറം’ ത്തില്‍ ഉണ്ണിമുകുന്ദന് ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്; മാളികപ്പുറത്തിന്റെ വിജയം ഉണ്ണിമുകുന്ദന് ഇരട്ടി മധുരമാണ്; വൈറല്‍ കുറിപ്പ്
ഉണ്ണിമുകുന്ദന് നായകനായ മാളികപ്പുറം 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
അതുപോലെ, മാളികപ്പുറം റിലീസ് ചെയ്ത വിദേശ രാജ്യങ്ങളിലും വന്‍ വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് ഉടന്‍ മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യും. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ കമ്പനിയായ ഗീതാ ആര്‍ട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടയിരിക്കുന്നത്. ജനുവരി 26 ന് റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യതയും മാളികപ്പുറത്തിന് അനുകൂലമാകുമെന്നാണ് കണക്കു കൂട്ടുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ, മാളികപ്പുറം എന്ന ചിത്രത്തെ കുറിച്ചും ഉണ്ണിമുകുന്ദനെ കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്. സോഷ്യല്‍ മീഡിയയിലെ പ്രമുഖ സിനിമാ ഗ്രൂപ്പിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിഗംഭീര അഭിനേതാവോ അല്ലേല്‍ അഭിനയ കുലപതിയോ ഒന്നുമല്ല ഉണ്ണി മുകുന്ദന് .പക്ഷേ കിട്ടുന്ന വേഷങ്ങളോട് അദ്ദേഹം കൊടുക്കുന്ന ഡെഡിക്കേഷന് ഐഫോര്ട്ട് അഭിനന്ദിച്ചേ മതിയാകൂവെന്ന് തുടങ്ങുന്ന കുറിപ്പില്‍ മാളികപ്പുറം ഉണ്ണി ഗംഭീരമായി പ്രസന്റ് ചെയ്തിട്ട് ഉണ്ടെന്നും, ഒരു റീപ്ലേസബിള്‍ ചോയിസ് ഫീല്‍ തരാതെ ഉണ്ണി മുകന്ദന് കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് സിനിമയ്ക്ക് കൊടുത്തിട്ടുണ്ടെന്നും പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം നോക്കാം…
അതിഗംഭീര അഭിനേതാവോ അല്ലേല്‍ അഭിനയ കുലപതിയോ ഒന്നുമല്ല ഉണ്ണി മുകുന്ദന് .പക്ഷേ കിട്ടുന്ന വേഷങ്ങളോട് അദ്ദേഹം കൊടുക്കുന്ന ഡെഡിക്കേഷന് ഐഫോര്ട്ട് അഭിനന്ദിച്ചേ മതിയാകൂ .
കരിയറിലെ നാലാം സിനിമ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആ വര്‍ഷത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റില്‍ ഒന്ന് കിട്ടിയ ലക്കി ഹീറോയാണ് ഉണ്ണി മുകുന്ദന് സിനിമ മല്ലു സിംഗ് . പിന്നീട് 2014 ബോക്സ് ഓഫീസ് തന്നെ മികച്ച വിജയം നേടിയ വിക്രമാദിത്യന് സിനിമയുടെ സെക്കന്‍ഡ് ഹീറോ .
അതിന് ശേഷം മാസ്റ്റര്‍പീസ് ചെറിയ വേഷം ,ഭാഗമതി ,ജനത ഗാരേജ് തുടങ്ങിയ തെലുങ്ക് സിനിമയിലെ റോളുകള്‍ മാറ്റിയാല്‍ വലിയ ഹിറ്റ് ഉണ്ണിയുടെ കരിയര്‍ ഇല്ല .
ഇപ്പോള്‍ ഒടുവില്‍ മലയാളത്തിലെ എലൈറ്റ് ക്ലബ് 50 കോടിയിലേക്ക് ഉണ്ണി മുകന്ദന് കൂടെ .
മാളികപ്പുറം ഉണ്ണി ഗംഭീരമായി പ്രസന്റ് ചെയ്തിട്ട് ഉണ്ട്. ഒരു റീപ്ലേസബിള്‍ ചോയിസ് ഫീല്‍ തരാതെ ഉണ്ണി മുകന്ദന് കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് സിനിമയ്ക്ക് കൊടുത്തിട്ടുണ്ട് . കൂടെ ഇത്ര പോപ്പുലാരിറ്റി തീം വന്നപ്പോള്‍ ഉണ്ണി മുകന്ദന് വിജയം ഇരട്ടി മധുരമാണ്.