സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ കൃഷ്ണനായി നിറഞ്ഞാടി മഞ്ജുവാര്യർ
1 min read

സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ കൃഷ്ണനായി നിറഞ്ഞാടി മഞ്ജുവാര്യർ


മലയാളത്തിന്റെ ലേഡീസ് സൂപ്പർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. വിവാഹ ശേഷം കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സിനിമാ മേഖലയിൽ നിന്നും അപ്രത്യക്ഷമായ താരം വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തിയത്. ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായിട്ടും തന്റെ കഠിനാധ്വാനവും മനോ ധൈര്യവും കൊണ്ട് ഏവരെയും അമ്പരപ്പിച്ച സ്ത്രീത്വം തന്നെയാണ് മഞ്ജുവാര്യർ. നായികയായി തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല നൃത്തത്തിലും താൻ ഏറെ മുൻപന്തിയിൽ തന്നെയാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ നർത്തകി .

നൃത്ത വേദികളിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരത്തിന്റെ  അസാധ്യ പ്രകടനത്തെ കുറിച്ചാണ് ഇപ്പോൾ ആരാധകർ സംസാരിക്കുന്നത്. നൃത്ത വേദിയിൽ പ്രേക്ഷകരെ   വിസ്മയിപ്പിക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങൾ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപ് താരത്തിന്റെ ഒരു ഇന്റർവ്യൂവിൽ താൻ ഒരു ഡാൻസിന്റെ പ്രാക്ടീസിൽ ആണെന്നും ഇതിനു വേണ്ടി സമയം കണ്ടെത്തുകയാണ് ഇപ്പോൾ താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. എന്നാൽ അത് ഇത്രയും വലിയ ഒരു പ്രകടനത്തിനായിരുന്നു എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. സൂര്യ ഫെസ്റ്റിവലിന്റെ സമാപന വേദിയിലായിരുന്നു താരം നൃത്തം അവതരിപ്പിച്ചത്. കുച്ചിപ്പുടി നൃത്ത നാടകമാണ് മഞ്ജുവും സംഘവും അവതരിപ്പിച്ചത്. ഈ പരിപാടിയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്.

രാധേ ശ്യാം എന്ന നൃത്ത നാടകത്തിൽ കൃഷ്ണന്റെ വേഷമാണ് മഞ്ജു അവതരിപ്പിച്ചത്. കലാക്ഷേത്ര പൊന്നിയാണ് വേദിയിൽ രാധയായി എത്തിയത്. പാദം സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്ത നാടകത്തിന്റെ ആശയവും നൃത്ത സംവിധാനവും നൃത്ത അധ്യാപിക ഗീത പദ്മകുമാറിൻറേതായിരുന്നു. മഞ്ജു വാര്യരുടെ അധ്യാപികയാണ് ഗീത പത്മകുമാർ. അർജുൻ ഭരദ്വാജിന്റെ വരികൾക്ക് സംഗീതം പകർന്നത് ഭാഗ്യ ലക്ഷ്മി ഗുരുവായൂർ ആയിരുന്നു. രാമു രാജിന്റെ ആയിരുന്നു മ്യൂസിക് പ്രൊഡക്ഷൻ . മഞ്ജു വാര്യരുടെ പ്രകടനത്തെ ആരാധകർ ഒന്നടങ്കം സന്തോഷത്തോടെയായിരുന്നു ഏറ്റെടുത്തത്. വീഡിയോ യൂട്യൂബിലൂടെയും പുറത്ത് വിട്ടിട്ടുണ്ട്. സിനിമാജീവിതവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന മലയാളത്തിലെ ചുരുക്കം നായികമാരിൽ ഒരാളായി താരം മുന്നേറിക്കൊണ്ടിരിക്കുകയാണ്.