നടൻ പെപ്പെയേ കാണണമെന്ന് വാശി പിടിച്ചു കരഞ്ഞ കുഞ്ഞു ആരാധകൻ്റടുത്ത് ഓടിയെത്തി പെപ്പെ; വൈറലായി ചിത്രങ്ങൾ
1 min read

നടൻ പെപ്പെയേ കാണണമെന്ന് വാശി പിടിച്ചു കരഞ്ഞ കുഞ്ഞു ആരാധകൻ്റടുത്ത് ഓടിയെത്തി പെപ്പെ; വൈറലായി ചിത്രങ്ങൾ

അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ നിരവധി ആരാധക ഹൃദയം സ്വന്തമാക്കിയ താരമാണ് ആൻ്റണി വർഗീസ് പെപ്പെ. ഇപ്പോൾ മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് പെപ്പെ. കഴിഞ്ഞദിവസം പെപ്പെ കാണണമെന്നു പറഞ്ഞ് ശാഠ്യം പിടിച്ചു കരയുന്ന ഒരു കുഞ്ഞ് ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിനു പിന്നാലെ ആൻ്റണി വർഗീസും ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവെച്ചു.

ലൈല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് ഇമ്രാൻ സാഹിബ് എന്ന കുഞ്ഞ് ആരാധകനെ പെപ്പെ കാണുന്നത്. എന്നാൽ സിനിമയുടെ തിരക്കു കാരണം അടുത്തെത്തി സംസാരിക്കാൻ കഴിഞ്ഞില്ല. അതോടെ ഇമ്രാൻ കരച്ചിലായി. ഇമ്രാൻ കരയുന്ന വീഡിയോ പങ്കു വെച്ചപ്പോൾ തന്നെ, അടുത്ത ദിവസം തീർച്ചയായും അവനെ കാണുമെന്നും പെപ്പെ കുറിച്ചിരുന്നു.

ഇപ്പോഴിതാ, ഇമ്രാൻ സാഹിബിനെ നേരിട്ട് കാണുകയും ഒന്നിച്ച് ഫോട്ടോ എടുത്തിരിക്കുകയും ചെയ്തിരിക്കുകയാണ് താരം. മാത്രമല്ല ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ഇന്നലെ കരഞ്ഞ ഇമ്രാന്‍ ഷിഹാബ് ധാ ഇന്ന് ഫുള്‍ ഹാപ്പിയായി ‘ലൈല’ യുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്. കൊണ്ടുവന്നില്ലേല്‍ അവന്‍ മിക്കവാറും വീട്ടില്‍ അജഗജാന്തരത്തിലെ ലാലിയാകും’ എന്നാണ് പെപ്പെ ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്.

പെപ്പെ പങ്കുവെച്ച് ചിത്രങ്ങളും കുറിപ്പും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. പെപ്പെയെ അടുത്തു നിന്ന് കാണാനായതിൻ്റേയും ഒന്നിച്ച് ഫോട്ടോ എടുക്കാനായതിന്റേയും സന്തോഷം ഇമ്രാൻ സാഹിബിന്റെ മുഖത്തും ഉണ്ട്. കുഞ്ഞാരാധകന് വേണ്ടി തൻ്റെ തിരക്കുകൾ മാറ്റിവച്ച് സമയം കണ്ടെത്തിയ പെപ്പയെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത്.

അതേസമയം ആൻറണി വർഗീസ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം അജഗജാന്തരമാണ്. സിനിമ തീയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. മാത്രമല്ല അടുത്തിടെ ഓടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്ത സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിലെ ആൻറണി വർഗീസ് അഭിനയവും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ലൈലാ എന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം.