“JUST RELAX” എന്നായിരുന്നു അന്ന് മെസ്സേജ് അയച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി എന്ന് പാർവതി തിരുവോത്ത്
വ്യത്യസ്തവും, അതേസമയം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും തൻ്റെ കഴിവ് തെളിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തിന് പുറമേ കന്നടയിലും, തമിഴിലും ഹിന്ദിയിലും താരം വേഷമിട്ടുണ്ട്. കസബയ്ക്കെതിരെ പാർവതി നടത്തിയ വിമർശനം വലിയ രീതിയിൽ ശ്രദ്ധ നേടുകയും, ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. കസബയിലെ സ്ത്രീവിരുദ്ധത പരാമർശങ്ങൾക്ക് നേരേയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. അതിന് പിന്നാലെ താരത്തിന് നേരേ വലിയ രീതിയിലുള്ള സൈബർ അക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ അത്തരം സംഭവങ്ങളുണ്ടായത് കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾക്ക് പാതയൊരുക്കി എന്നാണ് പാർവതി വെളിപ്പെടുത്തുന്നത്. വിവാദങ്ങൾ തനിയ്ക്ക് നേരേ ബാധിച്ചിട്ടില്ലെന്നും, പകരം സത്യങ്ങള്‍ തുറന്ന് പറയാന്‍ കൂടുതല്‍ ധൈര്യം തന്നു എന്നും പാര്‍വതി പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വ്യകത്മാക്കിയത്.
പാർവതിയുടെ വാക്കുകൾ…
“കേരളത്തിലുണ്ടായ വലിയ മാറ്റത്തിന് രൂപം കൊടുക്കാൻ ആ തുറന്നുപറച്ചില്‍ കൊണ്ട് സഹായിച്ചു. ഇപ്പോള്‍ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിര്‍മിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നല്കിയ സ്റ്റേറ്റ്മെന്റായിരുന്നു അത്. അത് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തതെന്നാണ് പാർവതി പറയുന്നത്. തനിയ്ക്കും, മമ്മൂട്ടിയ്ക്കും ഇടയിൽ അത് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും, താൻ ഇപ്പോഴും ഓർക്കുന്നുണ്ട് ആ സംഭവത്തിന് പിന്നാലെയുണ്ടായ ‘പൊങ്കാലയ്ക്കിടയില്‍” ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു.
ഞാന്‍ പേഴ്സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും, താൻ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് മറ്റ് ചില ആളുകളായിരുന്നെന്നും, താനൊരു സത്യം മാത്രമാണ് പറഞ്ഞതെന്നും പാർവതി വ്യകത്മാക്കി. മാധ്യമങ്ങൾ താൻ പറയുന്ന കാര്യങ്ങൾ എങ്ങനെ കൊടുക്കും എന്നതിനെ പറ്റി ഞാന്‍ ബോധവതിയാണെന്നും, നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും ഞാന്‍ സംസാരിക്കുന്ന പ്ലാറ്റ് ഫോമുകള്‍ സെലക്ടീവാണ്. വാക്കുകള്‍ വളച്ചൊടിച്ചാല്‍ തൻ്റെ പ്രതികരണം വലുതായിരിക്കുമെന്നും’ പാര്‍വതി പറഞ്ഞു. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു’ വരും ദിവസം റിലീസാവാനിരിക്കുകയാണ് . പുതുമുഖ സംവിധായക റത്തീന പി. ടിയാണ് പുഴുവിൻ്റെ സംവിധായക. ചിത്രം മെയ് 13ന് സോണി ലൈവിലാണ് റിലീസ് ചെയ്യുന്നത്.