മോഹന്‍ലാലിനെ വിടാതെ പൃഥിരാജ്; അടുത്ത രണ്ട് ചിത്രങ്ങളും പൃഥിരാജ് പ്രൊഡക്ഷൻസ് നിര്‍മ്മിക്കുമോ?
1 min read

മോഹന്‍ലാലിനെ വിടാതെ പൃഥിരാജ്; അടുത്ത രണ്ട് ചിത്രങ്ങളും പൃഥിരാജ് പ്രൊഡക്ഷൻസ് നിര്‍മ്മിക്കുമോ?

മലയാളത്തിന്റെ താര രാജാവാണ് മോഹന്‍ലാല്‍. ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉള്ള സൂപ്പര്‍ സ്റ്റാര്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയത്തിന്റെ മികവ് കാട്ടി ആരാധകരെ അത്ഭുതപ്പെടുത്തിയ നടന വിസ്മയം. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയാല്‍ ആരാധകരുടെ കുത്തൊഴുക്കാണ് കാണാന്‍ സാധിക്കുക. മോഹന്‍ലാലിന്റെ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ഇന്ത്യ മുഴുവനുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കൂടാതെ, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പുതിയൊരു വാര്‍ത്ത പുറത്തു വരുന്നത്. മോഹന്‍ലാലിന്റെ അടുത്ത രണ്ട് ചിത്രങ്ങളും പൃഥിരാജ് നിര്‍മ്മിക്കുമെന്നാണ് സൂചന. എന്നാല്‍ ചിത്രത്തിന്റെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഉടനെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം, ദൃശ്യം 2ന് ശേഷം ജീത്തു ജോസഫ്, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് കെആര്‍ കൃഷ്ണകുമാറാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അദിതി രവി, സൈജു കുറുപ്പ്, ശിവദ നായര്‍, അനു സിത്താര, ലിയോണ ലിഷോയി, പ്രിയങ്ക നായര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഏറെ നിഗൂഢതകള്‍ നിറഞ്ഞാതായിരിക്കും ചിത്രമെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ട ആരാധകരുടെ അഭിപ്രായം. ചിത്രം റിലീസാവാന്‍ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. അതേസമയം, പൃഥിരാജിന്റെ പുതിയ ചിത്രമായ ‘ജന ഗണ മന’ വന്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥിരാജും, സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ത്രില്ലര്‍ ചിത്രമാണ് ‘ജനഗണമന’.