‘ഭാവനയുടെ തിരിച്ചുവരവ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ‘
1 min read

‘ഭാവനയുടെ തിരിച്ചുവരവ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ‘

റ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നിഷാന്ത്, പോള്‍ മാത്യു, ജോക്കര്‍ ബ്ലൂംസ് എന്നിവര്‍ സംഗീതം നിര്‍വഹിച്ച് സിതാര കൃഷ്ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്. നിരവധിപേരാണ് ചിത്രം കണ്ടതിന് ശേഷം മികച്ച അഭിപ്രായങ്ങല്‍ സോഷ്യല്‍ മീഡിയകളില്‍ കുറിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു

ഷറഫുദിന്‍ ,ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി നവഗാതനായ ആദില്‍ മൈമുനത് അഷ്റഫ് സംവിധാനം ചെയ്ത ചിത്രം .
മറിയം എന്ന മിടുക്കിക്കുട്ടിയിലൂടെയാണ് ഇക്കാക്കയുടെ കഥ പ്രേക്ഷകരിലെത്തുന്നത്. പിന്നീടങ്ങോട് പല കഥാപത്രങ്ങളും അവരവരുടെ ഭാഗം പറയുന്നതിലൂടെ ചിത്രം പുരോഗമിക്കുന്നു. ജിമ്മിയുടെ ഉമ്മയ്ക്കും ബാപ്പയ്ക്കും പ്രായതിനു ശേഷം പൂത്തുതളിര്‍ത്ത പ്രണയത്തില്‍ പിറന്ന റോസാപ്പൂവാണ് മറിയം. ഫിദ എന്നാ പെണ്‍കുട്ടിയുമായുള്ള വിവാഹ ആലോചന നടക്കുന്നു . അവരുടെ അടുപ്പം ജിമ്മിയെ തന്റെ പഴയ കാല പ്രനയിനി നിത്യയുടെ അടുത്തേക്കു എത്തിക്കുന്നു .തുടര്‍ന്നു നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത് .
ജിമ്മി ആയി ഷറഫുദിനും , നിത്യയായി ഭാവനയും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു .അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ഭാവനയുടെ ശക്തമായ തിരിച്ചുവരാന് തന്നെയായിരുന്നു പ്രധാനം ആകര്‍ഷണം . കൂടാതെ അശോകന്‍ ,സാനിയ റാഫി ,അനര്‍ക്കലി നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു .
പ്രണയം മാത്രം പറയാതെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളും ജീവിതം ഹോമിക്കാതെ സ്വതന്ത്രയാകാനുള്ള സന്ദേശവും ചിത്രം നല്‍കുന്നു . തുടക്കം വളരെ മന്ദഗതിയില്‍ ആണ് ചിത്രം പോകുന്നത് .ക്ലീഷേ നിറഞ രംഗങ്ങള്‍ നിരവധി ഉണ്ടായിരുന്നു .എങ്കിലും ഭാവനയുടെ തിരിച്ചുവരവ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രം ആണ് ഇത് .