പ്രണയക്കടല്‍ തീര്‍ത്ത് ‘പ്രണയ വിലാസം’ ; പ്രേക്ഷക പ്രതികരണങ്ങള്‍
1 min read

പ്രണയക്കടല്‍ തീര്‍ത്ത് ‘പ്രണയ വിലാസം’ ; പ്രേക്ഷക പ്രതികരണങ്ങള്‍

രോമാഞ്ചത്തിനുശേഷം അര്‍ജ്ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പ്രണയവിലാസം. ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ക്യാമ്പസും റൊമാന്‍സും നൊസ്റ്റാള്‍ജിയയും ചേര്‍ന്ന ഒരു കുടുംബ ചിത്രമാണ് പ്രണയ വിലാസം എന്ന് ഒറ്റവാക്കില്‍ പറയാം. ചിത്രത്തില്‍ അനശ്വര രാജന്‍, മിയ, മമിത ബൈജു, മനോജ് എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേര്‍ന്നാണ്. നിരവധിപേരാണ് സിനിമകണ്ട് അഭിപ്രായങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കാമ്പും കഴമ്പും ഉള്ള ഒരു കഥാ ചിത്രം. ഇമോഷന്‍സ് എല്ലാം കൃത്യമായ അളവില്‍ മനസ്സില്‍ തൊടും. നിഖില്‍ മുരളിയുടെ സംവിധാനവും ഷിനോസ് ന്റെ സിനിമാട്ടോഗ്രഫിയും ഷാന്‍ റഹ്മാന്റെ സംഗീതവും. അര്‍ജുന്‍ അശോകന്‍ മനോജേട്ടന്‍ മമിതാ അനശ്വര ശരത് സഭ ഉണ്ണിമായ തുടങ്ങി എല്ലാവരുടെയും അഭിനയവും ഈ സിനിമ വീണ്ടും കാണാന്‍ തോന്നിക്കും, കിടിലന്‍ പടം. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍സ് എല്ലാം അടിപൊളി. എല്ലാവരുടെയും കിടിലന്‍ പെര്‍ഫോമന്‍സ്, ചില ക്ലീഷെ മുഹൂര്‍ത്തങ്ങളുണ്ടെങ്കിലും വേറിട്ട ആഖ്യാനത്തിലൂടെ മനസ്സു തൊടുന്ന ചിത്രമാണ് ‘പ്രണയവിലാസം’, പ്രണയത്തെ പല കാലഘട്ടങ്ങളിലൂടെ വരച്ചുകാട്ടുകയാണ് ഈ ചിത്രം’, എന്നെല്ലാമാണ് സോഷ്യല്‍ മീഡികളില്‍ ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകന്‍ കുറിച്ചിരിക്കുന്നത്. എല്ലായിടത്ത് നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിബി ചവറ, രഞ്ജിത്ത്നായര്‍ എന്നിവരാണ് നിര്‍മാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ ആണ്. ചിത്രസംയോജനം ബിനു നെപ്പോളളിയന്‍ ആണ്. കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍. പിആര്‍ഒഎ എസ് ദിനേശ്. സജിത്ത് പുരുഷന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു.