ഭീഷ്മയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഒരു ടെലിഗ്രാമിനും കഴിഞ്ഞില്ലെന്ന് തുറന്നടിച്ച് നടൻ അനൂപ് മേനോൻ
1 min read

ഭീഷ്മയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഒരു ടെലിഗ്രാമിനും കഴിഞ്ഞില്ലെന്ന് തുറന്നടിച്ച് നടൻ അനൂപ് മേനോൻ

ഒരു കാലത്ത് പുതിയതായി ഇറങ്ങുന്ന സിനിമകൾ കാണണമെങ്കിൽ ഒന്നുകിൽ പടം തിയേറ്ററിൽ പോയി കാണുക,അല്ലെങ്കിൽ പതിയെ ചിത്രം ടിവിയിലോ, കൈയിൽ സിഡി ലഭിക്കുമ്പോഴോ കാണുക എന്നതായിരുന്നു പതിവ്. എന്നാൽ സാങ്കേതിക വിദ്യ വല്ലാതെ വളർന്നു പന്തലിച്ചതോടു കൂടെ സിനിമ മേഖലയിലും അനുദിനം നിരവധി മാറ്റങ്ങൾ പ്രകടമായി തുടങ്ങി. അവയിൽ എടുത്തു പറയേണ്ട മാറ്റങ്ങളിൽ ഒന്നാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നായ ടെലിഗ്രാമിൽ ഉൾപ്പടെ സിനിമകൾ വേഗത്തിൽ കാണുവാനുള്ള സൗകര്യം വന്നു തുടങ്ങിയത്. തിയേറ്ററുകളിൽ റിലീസാവുന്ന ചിത്രങ്ങളിൽ വളരെ വേഗത്തിൽ ഇത്തരം മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും, അവ ആളുകൾക്ക് കാണാൻ സാധിക്കുകയും ചെയ്യുന്ന സംവിധാനമാണ്. എന്നാൽ ഇത്തരമൊരു രീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. തിയേറ്ററില്‍ ഇറങ്ങുന്ന സിനിമകള്‍ ടെലിഗ്രാം പോലുള്ള ചാനലുകളില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും വ്യാജ പ്രിന്റ് കാണുന്നവര്‍ക്കെതിരേയുമാണ് അദ്ദേഹത്തിൻ്റെ വിമർശനം.

അനൂപ് മേനോൻ്റെ വാക്കുകൾ ഇങ്ങനെ …

ഇത്തരം മാധ്യമങ്ങളിലൂടെ സിനിമ കാണുന്ന ആളുകൾക്ക് ഒരിക്കലും ഒരു സിനിമയെ അതിൻ്റെ പൂർണ അർത്ഥത്തിൽ നിന്നുകൊണ്ട് ആസ്വദിക്കാൻ കഴിയില്ലെന്നും, ഇത്തരം രീതിയെ പിന്തുടരുന്നവർ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ അവസരങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. “21 ഗ്രാംസ്” എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിനിമയുടെ സ്‌പോയിലേഴ്‌സ് സ്വന്തം വാളില്‍ പോസ്റ്റുചെയ്യുന്നവര്‍ അവരുടെ സംസ്‌ക്കാരമാണ് കാണിക്കുന്നതെന്നും അവര്‍ കടന്നുപോകുന്ന മാനസികാവസ്ഥയുടെ പ്രശ്‌നം കൂടിയാണ് അതെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേർത്തു. ഒരിക്കലും ടെലിഗ്രാമിലും,ഫോൺബുക്കിലും സിനിമയെ അതിൻ്റെ സൗന്ദര്യത്തോട് കൂടി കാണാൻ സാധിക്കില്ലെന്നും,അതിനു സാധിക്കുന്ന ഒരേയൊരു ഇടം തിയേറ്ററാണെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം പതിനായിരങ്ങൾ ഇരുന്നു കാണുന്ന ഒരേയൊരു സ്ഥലം തിയേറ്ററാണെന്നും, അതിനി എന്ത് ടെലഗ്രാം വന്നിട്ടും ഒരു കാര്യവുമില്ലെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ടെലിഗ്രാമിൽ ഇരുന്ന് സിനിമ കാണുന്നവർക്ക് സിനിമ ആസ്വദിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുണ്ടോ ? അവർക്ക് ആ സിനിമ നല്ല രീതിയിൽ ആസ്വദിക്കാനുള്ള അവരുടെ ചാൻസിനെയാണ് അവർ നഷ്ടപ്പെടുത്തുന്നതെന്നും താരം പറഞ്ഞു. ഇവയ്‌ക്കെല്ലാം പുറമേ മറ്റ് ചില ചോദ്യങ്ങളുമായി രംഗത്തെത്തി. ഇവയെല്ലാം ഉണ്ടായിട്ടും ഭീഷ്മ എന്ന് പറയുന്ന പടം കളക്ഷന്‍ എത്ര നേടി ? 21 ഗ്രാംസ് എന്ന സിനിമ ഇവയെല്ലാം നിലനിൽക്കുമ്പോഴും ഇത്രയും തിയേറ്ററിലേക്കും ഇത്രയും ആളുകളിലേക്കും എത്തിയില്ലേ ? അതിനുള്ള പ്രധാന കാരണം തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് പകരം വെക്കാന്‍ ഒന്നുമില്ല എന്നതുകൊണ്ടാണ്. ആ ഒരു അനുഭവം വേറേ എവിടെയും കിട്ടില്ല. അതാണ് ഏറ്റവും വലിയ പ്രതിരോധമെന്നും, അല്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അനൂപ് മേനോന്‍ വ്യക്തമാക്കി.

മറ്റൊരു വിഭാഗമുണ്ട്. സ്‌പോയിലേഴ്‌സ് പങ്കുവെക്കുന്നവർ. അവരുടെ സംസ്ക്കാരം അവർ കടന്നു പോകുന്ന മാനസികാവസ്ഥയുടെ പ്രശ്‌നമായിട്ടാണ് തോന്നാറുള്ളത്. നിസ്സാഹയരായി നില്‍ക്കുകയല്ലാതെ നമ്മളെ കൊണ്ട് ഒന്നും കഴിയില്ല. നമ്മുടെ ലോകത്ത് ആർക്കും ചുവരെഴുത്തുകള്‍ നടത്താൻ സാധിക്കും. ഒരാള്‍ അവരുടെ വാളില്‍ സിനിമയുടെ സ്‌പോയിലേഴ്‌സ് എഴുതിയാല്‍ എന്താണ് ചെയ്യാൻ സാധിക്കുക. സഹതപിക്കുക അല്ലാതെ എന്ത് എന്നും അദ്ദേഹം പറഞ്ഞു.

 

അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകൻ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ഗ്രാംസ്. സിനിമയൊരു ക്രൈം ത്രില്ലറാണ്. ചിത്രം റിലീസായി കുറഞ്ഞ ദിവങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. അനൂപ് മേനോനു പുറമേ ചിത്രത്തിൽ ലിയോണ ലിഷോയ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.