“മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടം?” : മറുപടി നല്കി നിഖില വിമല്‍
മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് നിഖില വിമല്‍. സന്ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് എത്തിയാണ് നിഖില മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജയറാം നായകനായ ചിത്രത്തില്‍ അദ്ദേഹത്തിന്റെ അനുജത്തിയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്. ഭാഗ്യദേവത എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിഖില ലവ് 24ഃ7 എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. പിന്നീട് നിഖില വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി എത്തി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം അഭിനയിച്ചു.
രണ്ട് തമിഴ് ചിത്രത്തിന് ശേഷം നിഖില വിമല്‍ തെലുങ്ക് സിനിമയിലും അഭിനയിച്ചു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോയത്. വളരെ പെട്ടെന്ന് തന്നെയാണ് നടി മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. നിരവധി സിനിമകളില്‍ നിഖില നല്ല നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്, ദ പ്രീസ്റ്റ്, മധുരം തുടങ്ങി നിരവധി സിനികളില്‍ ആണ് താരം അഭിനയിച്ചത്.
ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും തുറന്നു പറയുകയാണ് താരം. മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. മമ്മൂട്ടി ഓര് ലാലേട്ടന് എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമില്ല എന്നായിരുന്നു നിഖിലയുടെ മറുപടി. മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ മറുപടി പറഞ്ഞത്. അതേസമയം, നെസ്ലന്‍ ഓര് മാത്യു എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ടു പേരേയും ഇഷ്ടമാണ് എന്നായിരുന്നു മറുപടി. കൂടാതെ രണ്ട് പേരും വൈബുള്ള, നല്ല പിള്ളേരാണെന്നും നിഖില കൂട്ടിച്ചേര്‍ത്തു. അതുപോലെ നാടന്‍ കള്ളാണോ ബിയറാണോ കഴിക്കാറുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ടും കഴിക്കാറില്ലെന്നും, അതിന്റെ രുചി ഇഷ്ടമല്ലെന്നും താരം പറഞ്ഞു. ഉറങ്ങാനാണോ സിനിമ കാണാന്‍ ആണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും ഇഷ്ടമാണെന്നായിരുന്നു മറുപടി.