“ഇനിയുള്ള ചിത്രങ്ങൾ പുതിയ സംവിധായകർക്ക് ഒപ്പം ആയിരിക്കും” – നിർണ്ണായക തീരുമാനം അറിയിച്ചു മോഹൻലാൽ
1 min read

“ഇനിയുള്ള ചിത്രങ്ങൾ പുതിയ സംവിധായകർക്ക് ഒപ്പം ആയിരിക്കും” – നിർണ്ണായക തീരുമാനം അറിയിച്ചു മോഹൻലാൽ

മലയാള സിനിമയിൽ എന്നും മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ഒരു താരമാണ് മോഹൻലാൽ. അദ്ദേഹം ചെയ്തത് പോലെ മികച്ച കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയിൽ ആരും ചെയ്തിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ അമരക്കാരനായി മോഹൻലാൽ മാറിയിട്ടുണ്ട്. അടുത്തകാലങ്ങളിലായി ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടതായും അദ്ദേഹത്തിന് വന്നിരുന്നു. തുടരെ തുടരെ പല ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനെ തുടർന്ന് പലപ്പോഴും മോഹൻലാൽ എന്ന നടനെതിരെ വിമർശനങ്ങൾ വലിയതോതിൽ തന്നെ ഉയരുകയായിരുന്നു ചെയ്തത്.

താരത്തിന്റെ സിനിമ തിരഞ്ഞെടുപ്പിൽ അപാകതകൾ സംഭവിച്ചു എന്നാണ് പ്രേക്ഷകർ പറഞ്ഞത്. എന്നാൽ ഇതിനും മറുപടിയുണ്ടായിരുന്നു മോഹൻലാലിന്. നമ്മുടെ എല്ലാ ചിത്രങ്ങളും വിജയമായാൽ അതിനൊരു സുഖവും ഉണ്ടാവില്ല. ഏതെങ്കിലും ഒരു ചിത്രം ഒക്കെ ഇടയ്ക്ക് പരാജയപ്പെടണം എങ്കിൽ മാത്രമേ ഒരു നടനെന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും ഒക്കെ നമുക്ക് കൂടുതൽ നമ്മളെ മനസ്സിലാക്കാൻ സാധിക്കു എന്നും കൂടുതൽ മനോഹരമായ സിനിമകൾ ചെയ്യാൻ സാധിക്കുവെന്നുമായിരുന്നു ഇതിനു മറുപടിയായി അന്ന് മോഹൻലാൽ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ പോലും വിമർശനാത്മകമായ തരത്തിലായിരുന്നു ആരാധകരെടുത്തത്.

അദ്ദേഹത്തെ ആരാധകർ വിമർശിക്കുന്നതിന് പിന്നിലും ഒരു കാര്യമുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണമെന്നത് മോഹൻലാൽ എന്ന നടനിൽ നിന്നും പ്രേക്ഷകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നത് ആണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നത് കൊണ്ടാണ് അവരുടെ പ്രതീക്ഷ ആ കഥാപാത്രങ്ങൾ എട്ടാതെ വരുമ്പോൾ പ്രേക്ഷകർക്ക് അത് വേദനയുള്ള കാര്യമായി മാറുന്നത്. അതുകൊണ്ടു തന്നെയാണ് ആരാധകർ ഇത്തരത്തിൽ പ്രതികരിക്കുന്നതും. തന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണ് തന്റെ ആരാധകർ ഇത്തരത്തിലുള്ള പ്രതികരണങ്ങളുമായി എത്തുന്നത് എന്ന് അദ്ദേഹത്തിനും വ്യക്തമായി അറിയാം. ഇപ്പോൾ മോഹൻലാൽ ഒരു പുതിയ നിർണായകമായ തീരുമാനം എടുത്തിരിക്കുകയാണ്. ഈ തീരുമാനമാണ് അദ്ദേഹം തങ്ങളുടെ ആരാധകരെ അറിയിച്ചിരിക്കുന്നത് ഇനി താൻ ചെയ്യുന്ന സിനിമകൾ ഒക്കെ പുതുമുഖ സംവിധായകർക്കൊപ്പം ആയിരിക്കുന്നതാണ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇനിയുള്ള ചിത്രങ്ങൾ പുതിയ സംവിധായകർക്ക് ഒപ്പം എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. ഇനി ഗംഭീര ചിത്രങ്ങൾ പിറക്കും എന്നുതന്നെയാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. ആളുകളുടെ ആസ്വാദന രീതിയിൽ വലിയ മാറ്റം വന്നതുകൊണ്ട് തന്നെ മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ളവർ ഇപ്പോൾ പുതിയ സംവിധായകർക്കൊപ്പം ആണ് പ്രവർത്തിക്കുന്നത്. മോഹൻലാൽ മാത്രമാണ് ചുവടു മാറ്റാതെ ഇരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം കൂടി പുതിയ സംവിധായകർക്കൊപ്പം എത്തുമ്പോൾ വളരെ മികച്ച രീതിയിൽ ഉള്ള ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്.