ക്രിസ്മസ് കളക്ഷനിലെ സർവകാല റെക്കോർഡ് തിരുത്തി നേര്; ഇത് മോഹൻലാലിന്റെ വിജയം
1 min read

ക്രിസ്മസ് കളക്ഷനിലെ സർവകാല റെക്കോർഡ് തിരുത്തി നേര്; ഇത് മോഹൻലാലിന്റെ വിജയം

ക്രിസ്മസ് കളക്ഷനിൽ ഇതുവരെയുള്ള റക്കോർഡ് തിരുത്തിയിരിക്കുകയാണ് നേര് എന്ന ജീത്തു ജോസഫ് ചിത്രം. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ സിനിമ ഓരോ ദിവസം കൂടുംതോറും തീയേറ്റർ നിറഞ്ഞ് ഓടുകയാണ്. ക്രിസ്‍മസിന് കേരളത്തിൽ നിന്ന് നാല് കോടി രൂപ നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ക്രിസ്‍മസിന് ഒരു മലയാള സിനിമയുടെ കളക്ഷനിൽ റെക്കോർഡിട്ടിരിക്കുകയാണ് നേര് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന വിവരം.

ആഗോളതലത്തിൽ നേര് ആകെ 30 കോടി രൂപയിൽ അധികം നേടി എന്നും ബോക്സ് ഓഫീസ് റിപ്പോർട്ടുണ്ട്. എന്തായാലും മോഹൻലാലിന് മികച്ച ഒരു തിരിച്ചുവരവ് നേരിലൂടെ നടത്താനായി എന്ന കാര്യത്തിൽ സംശയമില്ല.
ഏതൊക്കെ റെക്കോർഡുകളും മോഹൻലാൽ ചിത്രം കളക്ഷനിൽ മറികടക്കുക എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

മോഹൻലാൽ നേര് ഒരു സസ്‍പെൻസ് ചിത്രം എന്ന നിലയിൽ കാണരുത് എന്ന് നേരത്തെ തന്നെ സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയത്. ഒരു കോർട്ട് റൂം ഡ്രാമയായിരിക്കും ചിത്രം എന്ന് കൃത്യമായി അടയാളപ്പെടുത്താൻ ജീത്തു ജോസഫ് ഓരോ അഭിമുഖത്തിലും ശ്രമിച്ചിരുന്നു. സസ്‍പെൻസ് പ്രതീക്ഷിച്ചാൽ നിരാശയാകും ഫലമെന്നായിരുന്നു സംവിധായകൻ ജീത്തു ജോസഫ് പ്രേക്ഷകരോട് വ്യക്തമാക്കിയത്.

എന്നാൽ നേര് മികച്ച ഒരു ചിത്രമായിട്ടാണ് എത്തിക്കുന്നത് എന്നും ഇമോഷണാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നും അത് പ്രേക്ഷകർക്ക് ഇഷ്‍ടപ്പെടുമെന്നും ആദ്യം തന്നെ ജീത്തു ജോസഫ് സംശയങ്ങളൊന്നുമില്ലാതെ വ്യക്തമാക്കിയത് ശരിയായിരിക്കുകയാണ്. ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. റിയലിസ്റ്റിക് സമീപമായിരുന്നു നേരിന്. ജീത്തു ജോസഫും ശാന്തി മായാദേവിയുമായിരുന്നു തിരക്കഥ എഴുതിയത്.