“കുട്ടികാലം മുതൽ മമ്മൂട്ടി ആരാധികയാണ്, അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയായിരുന്നു ആഗ്രഹം” : അമല പോൾ
മലയാള സിനിമ ലോകത്തിന്റെ അഭിമാനമായ താരങ്ങളിലൊരാളാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം മമ്മൂക്ക ഏതുതരം കഥാപാത്രങ്ങളിലൂടെയും ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു നടൻ എന്ന നിലയിൽ താരത്തെ തേടിയെത്തുന്ന കഥാപാത്രങ്ങളെയെല്ലാം ആരാധകർക്കും മുന്നിലേക്ക് തന്മയത്ത്തോടെ അവതരിപ്പിക്കാൻ മമ്മൂക്ക ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നും മലയാളികൾ ഓർത്തുവയ്ക്കുകയാണ്.. മലയാളത്തിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകർക്ക് അവസരങ്ങൾ നൽകുന്ന സംവിധായകനും മമ്മൂക്കയാണ്.
മമ്മൂട്ടിയെ കുറിച്ച് താരങ്ങൾ പറയുന്ന വാക്കുകൾ കേട്ടു കഴിഞ്ഞാൽ തന്നെ എത്രത്തോളം മലയാളത്തിലെ താരങ്ങൾക്ക് മമ്മൂട്ടി എന്ന പ്രതിഭാസം ഒരു അത്ഭുതവും പ്രചോദനവുമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. കാരണം സിനിമ മേഖലയിൽ സിനിമയോട് ഇത്രയധികം നീതി പുലർത്തുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാളത്തിലെ ചിരി ചെറുതും വലുതുമായ നിരവധി താരങ്ങളാണ് മമ്മൂട്ടി എന്ന നായകനെ തങ്ങളുടെ ഇൻസ്പിരേഷൻ ആണെന്ന് പറയുന്നത്. മമ്മൂട്ടി എന്ന നടന്റെ ലുക്കും സ്റ്റൈലും മറ്റൊരു ആകർഷണീയ ഘടകം തന്നെയാണ്. ഈ പ്രായത്തിലും മേൽക്കോവർ നടത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് ഈ നടൻ.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് മലയാളത്തിലെ യുവ നായികമാരിൽ ഒരാളായ അമലാപോൾ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അമല പോൾ. അതുകൊണ്ടുതന്നെ അവർ മമ്മൂട്ടിയെ കുറിച്ച് ഒരു വാക്കു പറയുമ്പോൾ അതിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് മലയാളികൾ ശ്രദ്ധിക്കുകയാണ്. താൻ ചെറിയ പ്രായമുതലേ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടനാണ് മമ്മൂട്ടി എന്നാണ് അമല പോൾ പറഞ്ഞിരിക്കുന്നത്. മമ്മൂക്കയുടെ കൂടെ ഒരു സിനിമ എന്നത് തന്റെ വലിയ സ്വപ്നമാണ് എന്നും ആ ഇന്റർവ്യൂവിൽ അമലാപോൾ തുറന്നു പറഞ്ഞിട്ടുണ്ട് വളരെ മുൻപ് താരം പറഞ്ഞ വാക്ക് ഇപ്പോൾ യാഥാർത്ഥ്യം ആയിരിക്കുകയാണ് മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ തീയേറ്ററിലെത്തിയ ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ അമല പോൾ നായികമാരിൽ ഒരാളാണ്.