‘ഞാൻ അന്ന് തോറ്റപ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ആത്മവിശ്വാസം പകർന്നു’; ദിലീപ്

മിമിക്രിയിലൂടെ കലാ രംഗത്തെത്തിയായിരുന്നു ദിലീപ് എന്ന കലാകാരന്റെ തുടക്കം. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് വരാൻ ദിലീപിന് വലിയ ദൂരമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ്. സഹസംവിധായകനായും, അഭിനയ രംഗത്തും, സഹനടനായും ,കോമഡി വേഷങ്ങൾ ചെയ്തു നിരവധി സിനിമകളിൽ തുടർന്ന് അഭിനയിക്കാനും ജനപ്രിയ നായകനായി മാറുകയും ചെയ്തു.ഇപ്പോഴിതാ തന്റെ ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന പരാചയങ്ങളെ കുറിച്ചു വെളിപ്പെടുത്തുകയാണ് താരം. പ്രമുഖ യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വെച്ചാണ് ഈ കാര്യം വെളിപ്പെടുത്തിയത്.’ഞാൻ ഏഴാം ക്ലാസിൽ തോറ്റയാളാണ്. ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ഏഴാം ക്ലാസിൽ തോറ്റു പോകുമെന്നുള്ളത്. മാനേജ്മെന്റും ടീച്ചർമാരുടെയും പല വിഷയങ്ങൾ ഉണ്ടായിരുന്നുവെന്നും, അതിനു പുറത്ത് ഞങ്ങൾ മൂന്നാലഞ്ചുപേര് ഏഴാം ക്ലാസ്സിൽ തന്നെ വീണ്ടും ഇരുന്നു. അന്ന് അതു അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി സത്യം പറഞ്ഞാൽ. ആ സമയത്ത് എന്റെ അച്ഛൻ എന്നെ വഴക്കുപറയും തല്ലിക്കൊല്ലും എന്നുതന്നെയാണ് ഞാൻ അന്ന് വിചാരിച്ചത്.

 

ഞാൻ ശരിക്കും തകർന്നു പോയിരുന്നു പക്ഷേ ആ സമയത്ത് എന്റെ അച്ഛൻ എന്നെ ചേർത്തുപിടിച്ചു പറഞ്ഞത് : “ഒരു പരാജയം ഒരു വീഴ്ച അതൊരു ഉയർത്തെഴുനേൽപ്പാണ്, പരാജയം എന്നത് വിജയത്തിന്റെ ഒരു മുന്നോടി ആയിട്ടേ കാണാൻ പാടുള്ളൂ. തകരരുത്,തളരരുത് ,ഓടണം”. എന്നായിരുന്നു അച്ഛന്റെ വാക്കുകൾ.അന്നത്തെ അച്ചന്റെ ആ വാക്കുകൾ മുന്നോട്ട് സഞ്ചരിക്കാനുള്ള ഒരു ആത്മാവിശ്വാസം പകരുന്നതായിരുന്നു.

Related Posts

Leave a Reply