6 പെണ്ണുങ്ങളും 6 ആണുങ്ങളും; പുതിയ മോഹൻലാൽ ചിത്രത്തിന്റെ റിലീസ് വിശേഷങ്ങൾ
1 min read

6 പെണ്ണുങ്ങളും 6 ആണുങ്ങളും; പുതിയ മോഹൻലാൽ ചിത്രത്തിന്റെ റിലീസ് വിശേഷങ്ങൾ

മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ‘ടുവൽത്ത് മാൻ’. ദൃശ്യം ടു വിനു ശേഷം അതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ടുവൽത്ത് മാൻ. ജീത്തു ജോസഫ് മോഹൻലാലുമൊന്നിച്ച നാലാമത്തെ ചിത്രമായിരിക്കും ഇത്. ദൃശ്യം,ദൃശ്യം ടു എന്ന ചിത്രങ്ങൾക്ക് വലിയ വിജയമായിരുന്നു നേടിയെടുത്തത് അതുകൊണ്ടു തന്നെ അത്രയും ആകാംഷയോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഇരുവരുടെയും മൂന്നാമത്തെ ചിത്രമായ ‘റാം’ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ’24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് നിറഞ്ഞ 6 പെണ്ണുങ്ങളും ആറ് ആണുങ്ങളും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ടുവൽത്ത് മാൻ’. ലീഡ് റോളിലെത്തുന്നത് മോഹൻലാൽ ആയിരിക്കും. ഉണ്ണിമുകുന്ദൻ,അനുശ്രീ,അതിഥി രവി, ലിയോണ ലിയോഷ്, വീണ നന്ദകുമാർ,ഷൈൻ ടോം ചാക്കോ,ഷൈജു കുറുപ്പ്, ശാന്തി പ്രിയ,പ്രിയങ്കാ ശങ്കർ, എസ് ശിവദ എന്നീ താരനിരകൾ ചിത്രത്തിലൂടെ എത്തുന്നു.

ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ചിത്രം ഒ ടി ടി റിലീസ് ആയിരിക്കുമെന്നാണ് സൂചന. ലെറ്റസ്‌ ഒടിടി ഗ്ലോബലിന്റെ ട്വീറ്റ് ചിത്രം ഓ ടി ടി റിലീസ് എന്ന വാദത്തിന് ബലം നൽകുന്നു. ദൃശ്യം ടു ആമസോൺ പ്രൈം ഇല്ലായിരുന്നു റിലീസ് നടന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായ ചിത്രമായ ബ്രോ ഡാഡി ഹോട്ട്സ്റ്റാർ വാങ്ങിയിരുന്നു. കോവിഡ് കാലത്ത് ഒ ടി ടിക്ക് നൽകുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമായിരിക്കും ടുവൽത്ത് മാൻ.

Leave a Reply