“ഫസ്റ്റ് ഹാഫ് മൊത്തം കോമഡിയാണ്.. ലാലേട്ടന്റെ എൻട്രി കൊള്ളാം..” : മോൺസ്റ്റർ കണ്ട പ്രേക്ഷകന്റെ അഭിപ്രായം
ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഈ സിനിമയിൽ ലക്കി സിങ് എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ആ പേരിൽ തന്നെ ഭാഗ്യം കുടികൊള്ളുന്നുണ്ടെങ്കിലും ലക്കി സിംഗിന്റെ കടന്നുവരവ് പലർക്കും ഭാഗ്യക്കേടാകും എന്നതാണ് കഥാതന്തു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകുകയാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
പ്രേക്ഷകർ പൊതുവേ പറയുന്നത് നല്ലൊരു കോമഡി ആക്ഷൻ പടമാണ് എങ്കിലും പുലിമുരുകന്റെ അത്രയും വന്നിട്ടില്ല എന്നാണ്. പക്ഷേ വളരെ വാച്ചബിൾ ആയ ഒരു മൂവിയാണ് എന്നും കുടുംബ പ്രേക്ഷകർക്ക് സകുടുംബം വന്നു കാണാൻ പറ്റുന്ന ഒരു നല്ല പടം ആയിരിക്കും മോൺസ്റ്റർ എന്നുമാണ് അഭിപ്രായം. യൂട്യൂബിലും മറ്റും ഇപ്പോൾ പ്രേക്ഷക അഭിപ്രായങ്ങൾ പല മീഡിയകളിലൂടെ നിറയുകയാണ്. ഫാൻ ഷോ ഉണ്ടായിരുന്നതിനാൽ കൂടുതലും ആരാധകരുടെ അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആറാട്ടിനു ശേഷമുള്ള മോഹൻലാലിന്റെ ഒരു എന്റർടൈൻമെന്റ് തീയറ്റർ പടം എന്ന നിലയിൽ മോൺസ്റ്റർ എന്ന സിനിമ വളരെ നിർണായകമായാണ് ആരാധകർ കാണുന്നത് എന്ന് പറയാം.
മോൺസ്റ്റർ സിനിമയുടെ ആദ്യ പകുതിക്ക് ശേഷമിറങ്ങിയ ഒരു പ്രേക്ഷകൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ സിനിമാ റിവ്യൂ ഇങ്ങനെയാണ്..
“സിനിമ കൊള്ളാം ബ്രോ.. നല്ല പടമാണ്.. അത്യാവശ്യം നല്ല കോമഡി ഒക്കെ ഉണ്ട്.. ഫസ്റ്റ് ഹാഫ് മൊത്തം കോമഡിയാണ്.. ലാലേട്ടന്റെ എൻട്രി കൊള്ളാം.. അവസാനം കൊണ്ടു നിർത്തിയിരിക്കുന്നതും കൊള്ളാം.. ഫുൾ കോമഡി പടം.. അങ്ങനെ കോമഡി രീതിയിലാണ് പോകുന്നതെങ്കിലും തീരാൻ നേരത്ത് ഒരു കാര്യം കൊടുത്തിട്ടുണ്ട്.. അത് വളരെ എൻഗേജിംഗ് ആണ്.. ഇനി കാണുമ്പോഴേ അതിന്റെ എഫക്ട് മനസ്സിലാവൂ.. കോമഡിയും ഫാമിലിയും ഒക്കെ ചേർന്ന് നല്ലൊരു പടമാണ്.. ഒരുപാട് വലിയ എക്സ്പെക്ടഷൻ വച്ച് വരാതെ ഫ്രീയായിട്ട് വന്നു കണ്ടാൽ ഇഷ്ടപ്പെടും..” എന്ന് മോഹൻലാൽ ആരാധകൻ കൂടിയായ പ്രേക്ഷകൻ പറയുന്നു.
News summary : Monster Audience Response.