“മോൺസ്റ്റർ വാച്ചബിൾ ആണ്.. ഇന്റർവെല്ല് പടം കൊണ്ട് നിർത്തിയിരിക്കുന്ന പോയിന്റ് ഒക്കെ സൂപ്പർ ആണ്..” : ഫസ്റ്റ് ഹാഫ് കഴിഞ്ഞ് പ്രേക്ഷകൻ പറഞ്ഞ അഭിപ്രായം
ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ സംവിധാനം ചെയ്ത ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് മോൺസ്റ്റർ എന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഫാൻ ഷോകൾ അടക്കം ആയി കേരളത്തിൽ അങ്ങോളം ഇങ്ങോളം മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തുടങ്ങിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ ഹണി റോസ്, സുദേവ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വലിയ ഹൈപ്പ് ഒന്നും കൊടുക്കാതെ വന്ന ഈ സിനിമ ഇപ്പോൾ ഫസ്റ്റ് ഹാഫ് കണ്ടുകഴിഞ്ഞ് പ്രേക്ഷകർ പറഞ്ഞ അഭിപ്രായം യൂട്യൂബിൽ ഒരു പ്രമുഖ ചാനൽ സംപ്രേഷണം ചെയ്തിട്ടുണ്ട്.
മോൺസ്റ്റർ ഫസ്റ്റ് ഹാഫിന് ശേഷം വരുന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഹൻലാൽ നിറഞ്ഞാടുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ പുലിമുരുകന്നമായി സാമ്യപ്പെടുത്താൻ പറ്റാത്ത ഒരു സിനിമയാണ് മോൺസ്റ്റർ എന്നും പ്രേക്ഷകർ പറയുന്നു. ആദ്യ ഷോ കഴിഞ്ഞ് അഭിപ്രായങ്ങൾ വരാൻ പോകുന്ന വേളയിലാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ അഭിപ്രായങ്ങൾ എല്ലാ പ്രേക്ഷകരും യൂട്യൂബിലടക്കം തിരയുന്നത്. ഒരു സമ്മിശ്ര പ്രതികരണമാണ് ഫസ്റ്റ് ഹാഫ് കഴിയുമ്പോൾ ലഭിക്കുന്നതും എന്ന് വേണമെങ്കിൽ പറയാം.
മോൺസ്റ്റർ ഫസ്റ്റ് ഹാഫ് വരെ കണ്ടിറങ്ങിയശേഷം ഒരു പ്രേക്ഷകൻ പറഞ്ഞ അഭിപ്രായം ഇങ്ങനെ..
“മോൺസ്റ്റർ വാച്ചബിൾ ആണ്.. ഇന്റർവെല്ല് പടം കൊണ്ട് നിർത്തിയിരിക്കുന്ന പോയിന്റ് ഒക്കെ സൂപ്പർ ആണ്.. പിന്നെ പടത്തിൽ ഇതുവരെ വലിയ കഥാപാത്രങ്ങളെയൊന്നും റിവീൽ ചെയ്തിട്ടില്ല.. ഒരു ഫാമിലിയും ലാലേട്ടനുമാണ് പ്രധാനമായും ഉള്ളത്.. ഫസ്റ്റ് ഹാഫ് ഫുൾ കോമഡിയാണ്.. അതിൽ ചിലതൊന്നും വർക്ക് ഔട്ട് ആയിട്ടില്ല എങ്കിലും ഭൂരിഭാഗവും കൊള്ളാം.. മൊത്തത്തില് കണ്ടിരിക്കാവുന്ന ഫസ്റ്റ് ഹാഫ് ആണ്.. ഇന്റർവെല്ലിൽ കൊണ്ട് നിർത്തിയിരിക്കുന്നത് സെക്കൻഡ് ഹാഫ് കാണാൻ ആകാംക്ഷ ജനിപ്പിക്കുന്ന വിധമാണ്.. സ്ക്രീനിൽ മൊത്തം ലക്കി സിംഗ് ആയി ലാലേട്ടൻ നിറഞ്ഞു നിൽക്കുകയാണ്.. പുലിമുരുകൻ ടൈപ്പ് അല്ല പടം.. ഒരുപാട് ലൊക്കേഷൻ ഒന്നുമില്ലാത്ത ഒരു പടമാണ്.. ആദ്യ പകുതിവരെ നാലഞ്ച് കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ.. അതുകൊണ്ട് പുലിമുരുകൻ മോഡലല്ല ഇന്റർവെൽ പോയിന്റിൽ കൊണ്ട് നിർത്തിയിരിക്കുന്നത് നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്.. ഇതുവരെ തരക്കേടില്ലാതെ നന്നായി ചെയ്തിട്ടുണ്ട്..”