
“മമ്മൂക്കയുടെ മനസ്സിൽ എന്നും തമാശകൾ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുണ്ട്” : മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ പറയുന്നു

സിനിമാ ലോകത്ത് ധാരാളം നടീനടന്മാരുണ്ട് എന്നാൽ മമ്മൂട്ടി മോഹൻലാലിനെ കേൾക്കുമ്പോൾ ആരാധകർക്ക് വല്ലാത്ത ഒരു അനുഭൂതിയാണ്. സിനിമാ മേഖലയിൽ ഇവർക്ക് പകരം വയ്ക്കാൻ മറ്റു താരങ്ങൾ ഇല്ല എന്ന് തന്നെയാണ് യാഥാർത്ഥ്യം. വർഷങ്ങളായി സിനിമയിൽ ഇവർ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയ്ക്ക് മോഹൻലാലിനും മമ്മൂട്ടിക്കും ലഭിക്കുന്ന കഥാപാത്രങ്ങൾ മറ്റു നടന്മാർക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് വാസ്തവം. ഇവർക്കു പകരം മറ്റൊരു നടന് ഇത് സാധ്യമല്ല എന്ന് തെളിയിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മുൻപും പലരും പറഞ്ഞിട്ടുണ്ട് ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മോഹൻലാൽ.


ഞങ്ങൾ ഇരുവരും ഒരേ സമയത്ത് സിനിമയിൽ വന്നവരാണ് ഇരുവരും തമ്മിൽ ആത്മ ബന്ധമുണ്ട് എന്ന കാര്യത്തിന് യാതൊരു തർക്കവുമില്ല. എന്നാൽ മമ്മൂട്ടി എന്ന നടന് വളരെയേറെ പ്രത്യേകതയുണ്ട് എന്നാണ് മോഹൻലാൽ പറയുന്നത് . ഞങ്ങൾ എല്ലാവരും ഇരിക്കുമ്പോൾ ചിരിച്ച് തമാശ പറയാറുണ്ട് എന്നാൽ മമ്മൂട്ടിക്ക് മറ്റുള്ളവർ തമാശ പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടമാണ്. ഞങ്ങൾ എപ്പോഴും ഒരുമിച്ച് നടക്കുന്ന ആളുകൾ ആണ്. ഏറ്റവും കൂടുതൽ തമാശകൾ താൻ ഷെയർ ചെയ്യുന്നത് മമ്മൂട്ടിയോട് ആണെന്നും ലാലേട്ടൻ തുറന്നു പറഞ്ഞു. ഞങ്ങൾ ഇരിക്കുന്ന സമയത്ത് തമാശകൾ പറയുന്നതിനേക്കാൾ കൂടുതൽ അത് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് മമ്മൂട്ടി. അദ്ദേഹം എപ്പോഴും തമാശകളിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഉള്ളിലെപ്പോഴും ഒരു കുട്ടിയുണ്ട്.

തമാശകൾ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന അത് പോലെ തമാശകളെ സ്നേഹിക്കുന്ന ഒരു മനസ്സിന് ഉടമയാണ് മമ്മൂക്ക. മമ്മൂക്കയുടെ ഉള്ളിൽ ഒരു കുട്ടിയുണ്ട് അദ്ദേഹം എവിടെ പോകുമ്പോഴും ആ കുട്ടിയെ കൂടെ കൊണ്ടു പോകാൻ ശ്രമിക്കാറുണ്ട്. അത് എപ്പോഴും അങ്ങനെ തന്നെ സംഭവിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഓരോ പ്രാവശ്യവും തമാശകൾ കേട്ട് അദ്ദേഹം പൊട്ടിച്ചിരിക്കുന്നത് കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം തന്നെയാണ് മനസ്സിന് ഉണ്ടാകാറുള്ളത്. തങ്ങൾ ഒരുമിച്ചിരിക്കുന്ന സന്ദർഭങ്ങളിലെല്ലാം തമാശകൾ കേൾക്കുമ്പോൾ അദ്ദേഹമത് ആസ്വദിക്കുന്നത് കണ്ടു മനസ്സിനെ വളരെ യേറെ സംതൃപ്തി തോന്നിയിട്ടുണ്ട്.
