“മോഹൻലാലിന്റെ അനായാസത എല്ലാവർക്കും ഒരു പാഠമാണ്” : സംവിധായകൻ ഷാജി കൈലാസ്
മോഹന്‍ലാലും ഷാജി കൈലാസും ഒരിടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചിത്രത്തിന്റേതായി വരുന്ന ഓരോ വാര്‍ത്തകളും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ തന്നോടൊപ്പം പ്രയത്‌നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രീകരണം പൂര്‍ത്തിയായ വിവരം ഷാജി കൈലാസ് അറിയിച്ചത്.
ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രത്തിന് ഡബ്ബിംങിന് എത്തിയതും ഷാജി കൈലാസ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുമാണ് വൈറലാവുന്നത്. കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്തവ നാവ് കൊണ്ട് വരച്ചു കാട്ടാന്‍ സാധിക്കും. ലാല്‍ എലോണ്‍ ഡബ്ബിങ്ങില്‍ ജോയിന്‍ ചെയ്തു. അയാളുടെ അനായാസത എല്ലാവര്‍ക്കും ഒരു പാഠപുസ്തകമാണെന്ന കുറിപ്പോടെയാണ് ഷാജി കൈലാസ് ഇക്കാര്യം പങ്കുവെച്ചത്. മോഹന്‍ലാല്‍ മാത്രമായിരിക്കും സിനിമയിലെ ഏക കഥാപാത്രം എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയ്താവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
12 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ 30-ാം ചിത്രമാണ് എലോണ്‍. ആശീര്‍വാദ് ഫിലിംസിന്റെ ആദ്യചിത്രമായ നരസിംഹം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്നതായിരുന്നു.അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ്- ഡോണ്‍ മാക്സ്. സംഗീതം- ജേക്സ് ബിജോയ്.
മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ട്വല്‍ത്ത് മാന്‍ ആണ്. ചിത്രം മെയ് 20നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുക. ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്ന് മനസിലാകാന്‍ സാധിക്കുന്നത്. ‘ദൃശ്യം രണ്ട്’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’.
View this post on Instagram