Latest News

ഇത് കേരളമാണ് അശ്ലീലം പറയുന്നവർ എത്രത്തോളം ഉണ്ടെങ്കിലും അതിനുമുകളിൽ ആണ് സത്യം… അതുകൊണ്ട് ഒരിക്കലും വിഷമിക്കേണ്ട; നിഖില വിമലിനെ പിന്തുണച്ച് മാലാ പാർവതി

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ മേഖലയിൽ തൻറെതായ കഴിവ് തെളിയിച്ച താരമാണ് നിഖില വിമൽ. മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിക്കുവാൻ അവസരം ലഭിച്ച താരം ചെറുപ്പം മുതൽ തന്നെ കലാമേളകളിൽ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് ചിത്രമായ ഭാഗ്യദേവതയിൽ ബാലതാരമായാണ് നിഖില അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ജയറാമിന്റെ ഇളയ സഹോദരിയുടെ വേഷം കൈകാര്യം ചെയ്ത നിഖില പിന്നീട് ശാലോം ടിവിയിലെ അൽഫോൻസാമ്മ എന്ന സീരിയലിലും അഭിനയിക്കുകയുണ്ടായി. ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നിഖില നായികയായി അരങ്ങേറുന്നത്. ചിത്രത്തിൽ ദിലീപ് ഒപ്പം തന്നെ ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി.

ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതിനുശേഷം വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശ്രീകുമാറിനൊപ്പം അഭിനയിച്ചുകൊണ്ട് താരം തമിഴകത്തും തന്റെ സാന്നിധ്യം ഉറപ്പിച്ചു. അതിനു ശേഷം തെലുങ്കിൽ, ഒരു വടക്കൻ സെൽഫി എന്ന മലയാള ചിത്രത്തിൻറെ റീമേക്കിലാണ് താരം തൻറെ കഴിവ് തെളിയിച്ചത്. ചിത്രത്തിൽ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിച്ചത് നിഖിലയായിരുന്നു. ഓരോ ചിത്രത്തിലും തനതായ കഴിവു തെളിയിക്കുവാൻ എന്നും താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിഖില അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒക്കെ ഒന്നിനൊന്ന് മികച്ചതായി ആളുകൾ ഓർത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ജോ ആൻഡ് ജോ എന്ന ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂവിന് ഇടയിൽ പറഞ്ഞിരിക്കുന്ന ചില വാക്കുകൾ ആണ് സൈബർ ഇടങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.


ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ ഉള്ള ഇളവ് പശുവിന് മാത്രമായി അനുവദിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഇൻറർവ്യൂവിൽ നിഖില സ്വീകരിച്ചത്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ലെന്നും അത് ഉണ്ടാക്കിയതല്ലേ എന്നും താരം ചോദിക്കുന്നു.താരത്തിന്റെ വാക്കുകളിങ്ങനെ…. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എങ്കിൽ പശുവിന് മാത്രമായി പ്രത്യേക പരിഗണന ആവശ്യമില്ല.വന്യ മൃഗങ്ങളെ കൊല്ലരുത് എന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ് എന്ന് താരം പറയുന്നു. അഭിമുഖത്തിനിടെ ഒരു കുസൃതി ചോദ്യവും ആയി ബന്ധപ്പെട്ടാണ് നിഖില ഇത്തരത്തിൽ ഒരു ഉത്തരം പറഞ്ഞിരിക്കുന്നത്.ചെസ്സിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വെച്ചാൽ മതി അപ്പോൾ തട്ടാൻ പറ്റില്ലല്ലോ എന്ന് അവതാരകൻ ഉത്തരത്തിലാണ് നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയിരിക്കുന്നത്.


പശുവിനെ വെച്ചാലും താൻ തട്ടുമെന്നും ഇന്ത്യയിൽ പശുവിനെ തട്ടാൻ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റം ഇല്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലെ എന്നു താരം ചോദിക്കുന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് താരത്തിൻറെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. നിരവധിപേർ താരത്തിന്റെ അഭിപ്രായത്തിന് വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് നടി മാല പാർവതിയുടെ വാക്കുകളാണ്. പ്രിയപ്പെട്ട നിഖില, നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിങ്ങൾ വ്യക്തമായി തന്നെ മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരുപോലെ… കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകമാണ്. ഇതിനു പോലും കുരു പൊട്ടുന്ന ചിലർ സൈബർ അടിമകളെ തുറന്നുവിട്ട് നമ്മെ ആക്രമിക്കും. അതിൽ യാതൊരു കാരണവശാലും വിഷമിക്കേണ്ട കാര്യമില്ല. കാരണം ഇത് കേരളമാണ് അശ്ലീലം പറയുന്നവർ എത്രത്തോളം ഉണ്ടെങ്കിലും അതിനുമുകളിൽ ആണ് സത്യം. അതുകൊണ്ട് ഒരിക്കലും വിഷമിക്കേണ്ട. എന്ന് നിരന്തരം സൈബർ ആക്രമണം നേരിടുന്ന ഒരു അനുഭവസ്ഥ എന്നാണ് മാല പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.