സൂപ്പർതാര ചിത്രങ്ങൾ നേർക്കുനേർ?? ബോക്സോഫീസിൽ ആരാവും വിജയിക്കുക
കോവിഡ് തീർത്ത വലിയ പ്രതിസന്ധി സിനിമാ വ്യവസായത്തെ ശക്തമായി പിടിച്ചുലച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മലയാളസിനിമ സജീവമാവുകയും പ്രേക്ഷകലക്ഷങ്ങളുടെ വളരെ വലിയ പിന്തുണ ഈ മേഖലയിൽ ലഭിക്കുകയും ചെയ്തു. എങ്കിലും ഓണം റിലീസായി ചിത്രങ്ങൾ ചാർട്ട് ചെയ്യുകയും തിയേറ്ററുകൾ തുറക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും കോവിഡ് തരംഗം ശക്തമായതോടെ തിയേറ്റർ അടച്ചിടാനുള്ള തീരുമാനം സർക്കാർ സ്വീകരിക്കുകയാണ് ചെയ്തത്. എന്നാൽ നിലവിൽ വരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ഏതാനും മാസങ്ങൾക്കകം തിയേറ്റർ സജീവമായിത്തന്നെ തുറന്നു പ്രവർത്തിക്കും എന്നാണ് അറിയാൻ കഴിയുന്നത്. പൂർത്തിയായിരിക്കുന്നു മലയാള ചിത്രങ്ങൾ വരിവരിയായി ഈ സാഹചര്യത്തിൽ റിലീസിന് ഒരുങ്ങുകയാണ് ചെയ്യുന്നത്. മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ തിയേറ്റർ റിലീസ് കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഒരേ സമയം തിയറ്ററിലെത്തി വലിയ മത്സരത്തിനുള്ള ഒരു സാധ്യത തെളിഞ്ഞു വരുന്നത്. കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന പുതിയ സുരേഷ് ഗോപി ചിത്രം കാവൽ തിയേറ്റർ തുറക്കുന്ന വേളയിൽ നവംബർ മാസത്തിൽ തന്നെ റിലീസ് ചെയ്യും എന്നാണ് സൂചന. ഒരു ഫാമിലി ആക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം വലിയ വിജയം ആകുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഈ മാസ്സ് ആക്ഷൻ ചിത്രം ആരാധകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ കഴിയുന്നമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സാഹചര്യങ്ങൾ അനുകൂലമായാൽ ഈ ചിത്രവും നവംബർ മാസം തന്നെ തീയറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ സൂചനകൾ നൽകിയിട്ടുണ്ട്. രണ്ടു ചിത്രങ്ങളും നവംബർ മാസം തന്നെ തീയേറ്ററിൽ റിലീസ് ചെയ്യാനുള്ള സാധ്യതകൾ ഇതോടെ ഏകദേശം ഉറപ്പിക്കാവുന്ന അവസ്ഥയിലാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ബോക്സോഫീസ് സാക്ഷ്യം വഹിക്കുക ഒരു താര പോരാട്ടം തന്നെയായിരിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി ശക്തമായ തിരിച്ചുവരവ് കാവലിലൂടെ നടത്താൻ ഉദ്ദേശിക്കുന്നത്. നിലവിലെ സ്തംഭനാവസ്ഥ പരിഗണിക്കപ്പെട്ടാൽ ബോക്സ് ഓഫീസ് പവർ മോഹൻലാലിന് ആണോ സുരേഷ് ഗോപിക്ക് ആണോ എന്ന് പ്രേക്ഷകർക്ക് കാണാൻ കഴിയും.