മമ്മൂട്ടിക്കൊപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിക്കില്ല, തിലകൻ അഡ്വാൻസ്  തിരിച്ചുനൽകി; ഷോബി തിലകൻ വെളിപ്പെടുത്തുന്നു
1 min read

മമ്മൂട്ടിക്കൊപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിക്കില്ല, തിലകൻ അഡ്വാൻസ് തിരിച്ചുനൽകി; ഷോബി തിലകൻ വെളിപ്പെടുത്തുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയും അനശ്വര നടൻ തിലകനും ആയുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് തിലകന്റെ മകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ നടത്തിയ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് താരങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടെന്നും ശക്തമായ വാഗ്വാദങ്ങൾ ഇരുവർക്കുമിടയിൽ ഉണ്ടായിട്ടുണ്ട് എന്നും ഷോബി തിലകൻ തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മാസ്റ്റർബിൻ എന്ന യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് ഷോബി തിലകൻ ഇക്കാര്യം തുറന്നു പറഞ്ഞത്. മമ്മൂട്ടിയും തിലകനും ഏകദേശം സമാനസ്വഭാവമുള്ള വ്യക്തികളാണ് അതുകൊണ്ടുതന്നെ ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസവും വഴക്കുകളും ഉണ്ടാകാറുണ്ടെന്നും കാര്യമായ കാര്യത്തിൽ ഒന്നുമല്ല എന്നും വെറുതെ ഒരു സൗന്ദര്യപ്പിണക്കം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള വഴക്കുകൾ ആണ് ഇരുവർക്കുമിടയിൽ ഉണ്ടായിട്ടുള്ളതെനന്നും ഷോബി തിലകൻ പറയുന്നു. തന്റെ മുൻപിൽ വച്ച് ഇരുവരും വഴക്ക് ഉണ്ടാക്കിയതും തുടർന്ന് തന്റെ അച്ഛൻ മമ്മൂട്ടിയുമായി പിണങ്ങുന്ന സംഭവം വരെ ഷോബി തിലകൻ അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. എന്നാൽ ഇരുവർക്കുമിടയിലെ പിണക്കം കൂടുകയും ഇനി മമ്മൂട്ടിയോടൊപ്പം താൻ അഭിനയിക്കുകയല്ല എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് എന്നും ഷോബി തിലകൻ വിവരിക്കുന്നു.

1999-ൽ പുറത്തിറങ്ങിയ തച്ചിലേടത്ത് ചുണ്ടൻ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചാണ് ആ സംഭവം ഉണ്ടായത്. ഈ ചിത്രത്തിലെ ലൊക്കേഷനിൽ മുഴുവൻ ദിവസവും താൻ ഉണ്ടായിരുന്നുവെന്നും ഇരുവരും വഴക്ക് കൂടുന്നത് കാണുമ്പോൾ തനിക്ക് അപ്പോൾ ചിരി വരാറുണ്ടായിരുന്നു എന്നും ഷോബി പറയുന്നു. അച്ഛൻ ആ സിനിമയ്ക്കു ശേഷം മമ്മൂട്ടിക്കൊപ്പം മൂന്നു നാല് ചിത്രങ്ങളിൽ അഭിനയിക്കാൻ ഇരുന്നതാണ്. എന്നാൽ ഞാൻ അഡ്വാൻസ് തുക തിരിച്ചു തരാമെന്നും മമ്മൂട്ടിയുമായുള്ള കോമ്പിനേഷൻ സീനിൽ അഭിനയിക്കാൻ തനിക്ക് ആവില്ല എന്നും അച്ഛൻ നിർമ്മാതാവിനെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് ഷോബി പറയുന്നു. അങ്ങനെ അച്ഛൻ അഡ്വാൻസ് നിർമാതാവിന് തിരിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ സംഭവമറിഞ്ഞ മമ്മൂട്ടി അച്ഛനെ വിളിക്കുകയും സംസാരിച്ച് പ്രശ്നം തീർക്കുകയും ചെയ്തുവെന്നും ഷോബി തിലകൻ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply