പൃഥ്വിരാജിന്റെ പിറന്നാളിന് ഫ്ലൈയിംഗ് കിസുമായി മോഹൻലാല്‍,
പത്ത് വർഷം മുമ്പ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ തന്നെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമായി പറയുകയും പിന്നീട് അതെല്ലാം സാധിച്ചെടുത്ത് ഒരു ബ്രാൻഡായി മാറുകയും ചെയ്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. മറ്റുള്ളവരെ പുകഴ്ത്തിയും അവർക്കുവേണ്ട രീതിയിലുള്ള അഭിപ്രായം പറഞ്ഞും ഇൻഡസ്ട്രയിൽ നിൽക്കാൻ താൽപര്യമില്ലാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്. എന്ത് കാര്യം വന്നാലും മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാതെ പ്രതികരിക്കാറുണ്ട് പൃഥ്വിരാജ്. ആ ഒരു ആറ്റിട്യൂട് ഉള്ളത് കൊണ്ട് തന്നെ പാതി മുക്കാൽ പേർക്കും ഇദ്ദേഹം ഒരു അഹങ്കാരിയും താന്തോന്നിയുമായി. പക്ഷെ അത് ഒന്നും പൃഥ്വിരാജ് എന്ന നടനയോ വ്യക്തിയെയോ ഒരു ലവലേശം പോലും കുലുക്കിയില്ല. മാത്രമല്ല പൂർവാധികം ശക്തിയോടെ അതെ നിലപാടിൽ തന്നെ ഇപ്പോഴും തുടരുകയും ചെയ്യുന്നു.
വ്യക്തിത്വം കൊണ്ടും അഭിനയമികവ് കൊണ്ടും വാക്ചാതുര്യം കൊണ്ടും നിലപാടുകൾ കൊണ്ടും പൃഥ്വിരാജ് എന്ന വ്യക്തി ഇന്ന് വളരെ ഉയരങ്ങളിലാണ്. നടനായി കരിയർ ആരംഭിച്ച താരം ഇന്ന് സംവിധായകനും നിർമാതവും വിതരണക്കാരനുമെല്ലാമാണ്. പല യുവതാരങ്ങളും ഇന്ന് മാതൃകയാക്കുന്നതും പൃഥ്വിരാജിന്റെ രീതികളും പ്രവൃത്തികളുമാണ്.
ഇന്ന് പൃഥ്വിരാജിന്റെ ജന്മദിനാണ്. സിനിമാ ലോകവും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട പൃഥ്വിയ്ക്ക്, രാജുവിന് ജന്മദിനാശംസകള് നേരുകയാണ്. മോഹൻലാലാല്‍ നായകനാകുന്ന എമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. വൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. എമ്പുരാനിലെ നായകൻ മോഹൻലാലും സംഗീത സംവിധായകൻ ദീപക് ദേവും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവും തിരക്കഥാകൃത്ത് മുരളി ഗോപിയും അടക്കമുള്ളവരാണ് പൃഥിരാജിന്റെ ജന്മദിനത്തില് തയ്യാറാക്കിയ വീഡിയോയില്‍ ആശംസകള്‍ നേരുന്നത്.ആശംസകള്‍ നേര്‍ന്ന മോഹൻലാലിന് നന്ദി പറഞ്ഞ് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യു ചേട്ടാ എന്നാണ് താരത്തിന്റെ മറുപടി. എന്തായാലും പൃഥ്വിരാജിന് ജന്മദിന ആശംസകളുമായുള്ള വീഡിയോയും വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റെ ആദ്യ സിനിമയായിരുന്നു ലൂസിഫര്‍. ലൂസിഫര്‍ എമ്പുരാനായി വീണ്ടും എത്തുമ്പോള്‍ താരത്തിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാകും എമ്പുരാൻ എന്നാണ് പ്രതീക്ഷകള്‍. ദില്ലിയിലാണ് എമ്പുരാന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. കാത്തിരിപ്പിനൊടുവിലാണ് അടുത്തിടെ എമ്പുരാൻ ആരംഭിച്ചത്. പ്രൊഡക്ഷണൻ കണ്ട്രോളര് സിദ്ധു പനയ്ക്കലും ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ എം ആര് രാജകൃഷ്ണനും വസ്ത്രാലങ്കാരം സുജിത്ത് സുധാകറുമാണ്.