മലൈകോട്ട വാലിബന്‍, വീരന്‍, ഭീമന്‍….! ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പ്രവചനം നടത്തി ആരാധകര്‍
പ്രേക്ഷകരും, മോഹന്‍ലാല്‍ ആരാധകരും ആകാംക്ഷയോടെ ഒരു ചിത്രത്തിന്റെ പേരിനായി ഇത്രയും കാത്തിരുന്നിട്ടുണ്ടാകില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയമാണ്. ഇവരുടെ ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പുറത്തുവരുന്ന ചെറിയ അപ്‌ഡേറ്റുകള്‍ പോലും ഏറെ ആവേശത്തോടെയും ആകാംഷയോടെയുമാണ് മലയാളികള്‍ ഏറ്റെടുക്കുന്നത്.
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ 23ന് പ്രഖ്യാപിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ പസില്‍ പോലെ മോഹന്‍ലാലടക്കം സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും തുടങ്ങി. ഈ പോസ്റ്റുകളാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ഈ പേരുകളില്‍ ഇതുവരെ വന്ന ഭാഗങ്ങള്‍ കൃത്യമായി യോജിപ്പിച്ച ചിലര്‍ക്ക് കാണാന്‍ കഴിഞ്ഞത് അതില്‍ ചിത്രത്തിന്റെ പേരിന്റെ ഭാഗം മിസിംഗ് ആണെന്നാണ്.
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റില്‍ പുറത്തുപറയും. ഇതിന്റെ ഭാഗമായി ടൈറ്റില്‍ തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ’ എന്ന ഭാഗവും വീഡിയോയില്‍ കാണാം.
https://youtu.be/p6z_TFZu5Yc
എന്നാല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കമന്റുകളുമായി പ്രേക്ഷകരും രംഗത്ത് എത്തി. എന്തായിരിക്കും ചിത്രത്തിന്റെ ടൈറ്റില്‍ എന്നാണ് ഏവരുടേയും ചോദ്യം. ചിലര്‍ ഊഹങ്ങള്‍ വെച്ച് ചില പേരുകള്‍ കമന്റായി പറയുന്നുമുണ്ട്. അവസാനമായി ടൈറ്റിലിന്റെ അവസാന അക്ഷരം ആണ് പുറത്തുവന്നത്. ചില്ലരക്ഷരങ്ങളിലെ ‘ന്‍’ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചിലര്‍ പറയുന്നു മലൈകൊട്ട വാലിഭന്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ്. പിന്നെ വീരന്‍, ഭീമന്‍ (രണ്ടാമൂഴം ), നായകന്‍, നരസിംഹം 2, മോണ്‍സ്റ്റര്‍ 2 എന്നിങ്ങനെ ആരാധകരുടെ കമന്റുകള്‍ നീളുന്നു.
അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് ഐഎഫ്എഫ്‌കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്.