‘തന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് റോബോര്‍ട്ട്
1 min read

‘തന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് റോബോര്‍ട്ട്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്നാണ് ആളുകള്‍ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് വയ്ക്കാറുണ്ട്. ഇന്നും പ്രായഭേദമെന്യെ അദ്ദേഹം മലയാളികളെ ഞെട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായി കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ & കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ് (robert.jins) കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

May be an image of 2 people, people standing and sky

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഒരു ജന്മദിന പോസ്റ്റ് ഇട്ടത്.
‘പ്രിയപ്പെട്ട ജിന്‍സിന് ജന്മദിനാശംസകള്‍’ എന്നായിരുന്നു അത്. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകള്‍ ആയിരുന്നു. ആരാണ് ജിന്‍സന്‍ എന്നാണ് എല്ലാവരുടെയും ചോദ്യം. ഇപ്പോഴിതാ, തന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പങ്കുവച്ച ആശംസ പോസ്റ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റോബര്‍ട്ടിന്റെ കുറിപ്പ്.

Mammootty is 70 years young today - The Hindu

തനിക്ക് ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനമാണ് മമ്മൂട്ടിയുടെ പോസ്റ്റ് എന്നാണ് റോബര്‍ട്ട് പറയുന്നത്. സിഡ്നിയിലെ ഓപ്പറഹൗസിനും ചുവന്ന ആകാശത്തിനും അരികെ മമ്മൂക്ക ഒരു സെല്‍ഫിക്കായി പിടിച്ചുനിര്‍ത്തുമ്പോള്‍, അത് തന്റെ ജന്മദിനത്തില്‍ അമൂല്യമായ ഒരു സമ്മാനമായി ലോകത്തിന് മുമ്പാകെ എത്തുമെന്ന് ഓര്‍ത്തില്ലെന്നും റോബര്‍ട്ട് എന്ന ജിന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Did you know Mammootty was told 'don't act' by a popular director in his debut movie? | Malayalam Movie News - Times of India

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

എന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം. ഇതിനപ്പുറം ഇനിയൊന്ന് ഉണ്ടാകുമോ എന്നും ഉറപ്പില്ല. സിഡ്നിയിലെ ഓപ്പറഹൗസിനും ചുവന്നആകാശത്തിനും അരികെ മമ്മൂക്ക ഒരു സെല്‍ഫിക്കായി പിടിച്ചുനിര്‍ത്തുമ്പോള്‍ ഓര്‍ത്തില്ല, അത് എന്റെ ജന്മദിനത്തില്‍ അമൂല്യമായ ഒരു സമ്മാനമായി ലോകത്തിന് മുമ്പാകെ എത്തുമെന്ന്.(ആ സെല്‍ഫിനിമിഷമാണ് ഇതോടൊപ്പം). സത്യമായിട്ടും ഇപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നുണ്ട്. കോട്ടയത്തെ പള്ളിക്കത്തോട് എന്ന നാട്ടില്‍,ഓര്‍മവെച്ചനാള്‍ മുതല്‍ മമ്മൂട്ടി എന്ന മഹാമനുഷ്യനെ തിരശ്ശീലയില്‍ കാണാനായി തിക്കിത്തിരക്കിയും ചൂളംകുത്തിയും ആര്‍പ്പുവിളിച്ചുംനടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ്! എന്നെ മമ്മൂക്കയ്ക്ക് അരികിലെത്തിച്ച ദൈവം എന്ന വലിയ സംവിധായകന് പ്രണാമം. പ്രിയപ്പെട്ട മമ്മൂക്ക….നന്ദി എന്ന വാക്കില്‍ ഒതുക്കി ഈ സമ്മാനത്തിന്റെ തിളക്കം കെടുത്തുന്നില്ല. ഒരുപാടകലെ,എങ്ങും നക്ഷത്രവിളക്കുകള്‍ തെളിഞ്ഞുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ സന്ധ്യയിലിരുന്നുകൊണ്ട് ഞാന്‍ ആ കൈകളില്‍ തൊട്ടോട്ടെ. ഈ ഈ ചേര്‍ത്തുപിടിക്കലിന്, ഓര്‍ത്തുവയ്ക്കലിന്,സഹയാത്രികനായി ഒപ്പംകൂട്ടുന്ന വലിയമനസ്സിന് ഇവിടെ നമ്മള്‍ ഒരുമിച്ച് കണ്ട കടലുകളോളം സ്നേഹം…