ഡീഗ്രേഡിങിനെ പേടിയില്ല, എമ്പുരാന് സ്ക്രിപ്റ്റ് പൂര്‍ത്തിയായി; മറുപടി പറഞ്ഞ് പൃഥ്വിരാജ്
ലൂസിഫറിലൂടെ പുതിയൊരു ഹിറ്റ് മെയ്ക്കിംഗ് കൂട്ടുകെട്ടാണ് മലയാളം സിനിമയ്ക്ക് കിട്ടിയത്, മോഹന്‍ലാല്‍-മുരളീഗോപി-പൃഥ്വിരാജ്. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന് എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പായ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് നടത്തിയ ഏറ്റവും ഒടുവിലത്തെ പരാമര്‍ശമാണ് ഇപ്പോഴത്തെ ചര്‍ച്ച. എമ്പുരാന് ചെറിയ ചിത്രമാണ് എന്ന് പറയുന്നത് ലാലേട്ടന് സിനിമകള്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിങ് കൊണ്ടാണോ എന്ന ചോദ്യത്തിന്, ഇത് ശരിക്കും ചെറിയ ചിത്രമാണ് എന്നാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ജന ഗണ മനയുടെ പ്രമോഷനിടെ ആയിരുന്നു പരാമര്‍ശം. എമ്പുരാന് ഒരു ബിഗ് ബജറ്റ് ചിത്രമല്ലെന്ന് എടുത്ത് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
എമ്പുരാന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്, പക്ഷേ 2023ഓടെ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കൂ എന്നാണ് പൃഥ്വിരാജ് അറിയിച്ചത്. താന്‍ ആടുജീവിതം സിനിമയുടെ തിരക്കുകളിലാണെന്നും അതിന്റെ ഷൂട്ടിംഗിനായി അള്ജീരിയയിലേ്ക്ക് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി ഈ ചിത്രത്തിന് വേണ്ടി തന്റെ ജീവിതത്തിന്റെ സമസ്ത മേഖലകളും പരുവപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. പ്രത്യേക സീസണില്‍ മാത്രമാണ് ഈ ചിത്രം ഷൂട്ട് ചെയ്യാന്‍ സാധിക്കൂ. അതിനാല്‍ ആ സമയമാകുമ്പോഴേയ്ക്കും താടി വളര്‍ത്തുക, വണ്ണം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത് താന്‍ തയ്യാറായി ഇരിക്കാറുണ്ട്. പക്ഷേ, പലപ്പോഴും ഒരുപാട് പ്രതിസന്ധികള്‍ ഈ സിനിമ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ഷൂട്ടിംഗിന് അനുകൂല സാഹചര്യം ഉണ്ടാകാം. അതുകൊണ്ട് താടി വടിക്കാന്‍ പേടിയായിരുന്നു എന്നും പൃഥ്വി പറയുന്നു. ആട്ജീവിത്തതിന്റെ ഷൂട്ടിംഗ് ജൂണ്‍മാസം വരെയുണ്ട്. ഇത്തവണ അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആട് ജീവിതത്തിന് ശേഷം മാത്രമേ മറ്റ് സിനിമകളെക്കുറിച്ച് ആലോചിക്കൂ. അതില്‍ പ്രധാനപ്പെട്ടത് എമ്പുരാനെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എമ്പുരാന് ഒരുങ്ങുന്നു എന്ന തരത്തില്‍ പൃഥ്വിരാജ് ഒരു പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു. ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫോട്ടോയോടൊപ്പമാണ് പോസ്റ്റ്. നിങ്ങളുടെ ഏറ്റവും ഉന്നതമായി നിമിഷത്തില്‍ കരുതിയിരിക്കുക, അപ്പോഴായിരിക്കും നിങ്ങള്‍ക്കായ് ചെകുത്താന് എത്തുക എന്ന ഡെന്‍സെല്‍ വാഷിംങ്ടണിന്റെ വാക്കുകള്‍ കൂടി പൃഥ്വിരാജ് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. എല്‍2 എന്നാണ് ഹാഷ്ടാഗ് കൊടുത്തിരിക്കുന്നത്. എമ്പുറാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന്റെ വിജയം തന്നെയാണ് ഈ പ്രതീകള്ക്കൊക്കെ കാരണം. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, വിവേക് ഒബ്രോയ്, ടൊവിനോ, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പേരിനൊപ്പം ഖുറേഷി അബ്റാം എന്ന പേരും മോഹന്‍ലാല്‍ കഥാപാത്രത്തിന് ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മുരളീഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.