പുലിമുരുകന് ശേഷം ഇൻഡസ്ട്രീ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്ന മോൺസ്റ്റർ റിലീസിന് ഒരുങ്ങുന്നു! തീയതി ഇങ്ങനെ.
1 min read

പുലിമുരുകന് ശേഷം ഇൻഡസ്ട്രീ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്ന മോൺസ്റ്റർ റിലീസിന് ഒരുങ്ങുന്നു! തീയതി ഇങ്ങനെ.

മോഹൻലാൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയാണ് മോൺസ്റ്റർ. മലയാള സിനിമയിലെ നടന വിസ്മയമായ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിന് വളരെയധികം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.ഇരുവരും ആദ്യമായി ഒന്നിച്ച പുലിമുരുകൻ വമ്പൻ ഹിറ്റ് ആയിരുന്നു മലയാള സിനിമക്ക് സമ്മാനിച്ചത്. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ മുമ്പ് നടന്നത് തന്നെ വീണ്ടും നടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ ഇതാ പുതിയ ചിത്രമായ മോൺസ്റ്ററിന്റെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത് പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധർപിള്ളയാണ്. ട്വിറ്ററിലൂടെയാണ് ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. പൂജ അവധിക്ക് ശേഷം ചിത്രം റിലീസ് ചെയ്തേക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. നിലവിൽ ആ റിപ്പോർട്ടുകൾ നിലനിൽക്കുമ്പോഴാണ് ശ്രീധർപിള്ള സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ ആദ്യമായി 100 കോടി ക്ലബ്ബിൽ കയറിയ ചിത്രമായിരുന്നു പുലിമുരുകൻ. ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥയും ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം വമ്പൻ ഹിറ്റ് ആകും എന്ന കാര്യത്തിന് തർക്കമില്ല. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രമുഖ ചായാഗ്രഹനായ സതീഷ് കുറുപ്പാണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുമ്പോൾ ദീപക് ദേവിന്റേതാണ് സംഗീതം.

ചിത്രത്തിൻറെ സംഘട്ടനം ചെയ്യുന്നത് സ്റ്റണ്ട് സിൽവയാണ്. വസ്ത്രാലങ്കാരം നിർവഹിക്കുന്നത് സുജിത് സുധാകരനാണ്.സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്. പബ്ലിസിറ്റി ഡിസൈൻസ് കൈകാര്യം ചെയ്യുന്നത് ആനന്ദ് രാജേന്ദ്രനാണ്. പ്രമോ സ്റ്റിൽസ് അനീഷ് ഉപാസനയും കൈകാര്യം ചെയ്യുന്നു. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ സിന്ധു പനയ്ക്കലാണ്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരിക്കും മോൺസ്റ്റർ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് അണിയറയിൽ വളരെയധികം വേഗത്തിൽ പൂർത്തിയാവുകയാണ്. ചിത്രത്തിൻറെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. ബറോസ് നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായിരുന്ന മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ബറോസ് എത്തുന്നത്.