“മലയാള സിനിമയിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിക്കാൻ സാധിക്കുന്ന നടൻ മോഹൻലാൽ, മറ്റൊരു നടൻ ഇല്ല “:ജഗതി ശ്രീകുമാർ
1 min read

“മലയാള സിനിമയിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിക്കാൻ സാധിക്കുന്ന നടൻ മോഹൻലാൽ, മറ്റൊരു നടൻ ഇല്ല “:ജഗതി ശ്രീകുമാർ


മലയാള സിനിമയ്ക്ക് ജഗതി എന്ന നടൻ വലിയ നഷ്ടമാണ്. കാരണം ഒരു അപകടത്തിനു ശേഷം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന ജഗതി ഇനി എന്നാണ് ചലച്ചിത്ര ലോകത്ത് സജീവമാകാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധക ലോകം. വേറിട്ട പ്രകടനത്തിലൂടെ സിനിമാ രംഗത്ത് തനിക്ക് പകരം വയ്ക്കാൻ മറ്റൊരു നടന്നില്ല എന്ന് തെളിയിച്ച നടൻ തന്നെയാണ് ജഗതി. ഓരോ കഥാപാത്രവും മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കാൻ കാരണം അദ്ദേഹത്തിന്റെ അവിസ്മരണീയമായ പ്രകടനം കൊണ്ട് തന്നെയാണ്.

ഒരു കഥാപാത്രം ചെയ്തുകഴിഞ്ഞാൽ അടുത്തത്തിലേക്ക് പോകുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്ത കണ്ടു പിടിക്കാൻ ജഗതി എന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ് നടൻ മോഹൻലാലിനെ കുറിച്ച് പഴയ കാല ഇന്റർവ്യൂവിൽ ജഗതി പറഞ്ഞ വാക്കുകൾ. പല ഇന്റർവ്യൂകളിലും താൻ മോഹൻലാലിനെ പറ്റി പറഞ്ഞിട്ടുണ്ട് എന്നും തന്നെ സംബന്ധിച്ച് ക്യാമറയുടെ മുന്നിൽ തന്നോടൊപ്പം ഇത്ര ഇണക്കത്തോടെ നിൽക്കുന്ന മറ്റൊരു നടനില്ല എന്നുമാണ് ജഗതി പറയുന്നത്. ഞങ്ങൾ രണ്ടു പേരും ഒരേ സ്ക്രീനിൽ വരുമ്പോൾ പല കഥാപാത്രങ്ങളും തമ്മിൽ വളരെ നല്ല രീതിയിലുള്ള ഒരു ടൈമിംഗ് ഉണ്ടാകുന്നതായി തോന്നിയിട്ടുണ്ട് അത് പലപ്പോഴും ആ കഥാപാത്രങ്ങളുടെ വിജയത്തിനും കാരണമായിട്ടുണ്ട്.

മോഹൻലാലും ജഗതിയും ഒന്നിച്ച് എത്തിയ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകൾ ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇരുവരും സ്ക്രീനിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ കിട്ടുന്ന ഒരു വൈബ് വേറെ തന്നെയാണ് അത് ഓരോ പ്രേക്ഷകനും കാണാൻ കഴിയാറുണ്ട്. തന്റെതായ അഭിനയ ശൈലിയിലൂടെ ഏവരെയും അമ്പരപ്പിക്കുന്ന ജഗതിയുടെ പ്രകടനം മോഹൻലാലിന്റെ കഥാപാത്രത്തിന് എതിരെയാണെങ്കിൽ അത് കുറച്ചു കൂടി ആരാധകർക്ക് അംഗീകരിക്കാനും ആസ്വദിക്കാനും സാധിക്കാറുണ്ട്. ഏതൊരു കഥാപാത്രത്തെയും പ്രേക്ഷകരെ ഉള്ളിലേക്ക് എത്തിക്കാൻ കഴിയുന്ന ഇരുവരുടെയും അഭിനയ മികവാണ് ഏവർക്കും എടുത്തുപറയാനുള്ളത്.

വാഹനാപകടത്തിന് ശേഷം പൂർണമായും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ജഗതി ഏറ്റവുമൊടുവിൽ സിബിഐയിൽ തന്റെ വിക്രം എന്ന കഥാപാത്രവുമായി വീണ്ടും എത്തിയിരുന്നു. ഇത് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ തന്നെയാണ് നൽകിയിരിക്കുന്നത് മലയാളത്തിലെ അമ്പിളി ചേട്ടൻ വീണ്ടും സിനിമയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം.