ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍
മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കോമ്പിനേഷനാണ് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമുള്ള സംവിധായകന് ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രം. നന് പകല്‍ നേരത്ത് മയക്കത്തിലൂടെ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന ചിത്രം ഇപ്പോള്‍ സാധ്യമായി. എന്നാല്‍ ലിജോയുടെ മോഹന്‍ലാലുമായുള്ള പ്രോജക്ട് എന്നായിരിക്കും എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമായിരുന്നു. അതിനുള്ള സ്ഥിരീകരണവാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രവും ശ്രദ്ധ നേടിയിരുന്നു.
മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി സിനിമ വരുമെന്ന് വന്ന റിപ്പോര്‍ട്ടുകള്‍ക്കു പുറമേ ഇപ്പോഴിതാ മോഹന്‍ലാല്‍ മറ്റൊരു പുതുമുഖ സംവിധായകന് ഡേറ്റ് കൊടുത്തുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അങ്ങനെ ആണേല്‍ പൊളിക്കുമെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ കേട്ട് ആരാധകരും സിനിമാ പ്രേമികളും പറയുന്നത്. അജഗജാന്തരം ചിത്രം സംവിധാനം ചെയ്ത ടിനു പാപ്പച്ചന്റെ കൂടെ മോഹന്‍ലാല്‍ സിനിമ ചെയ്യുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ ഡിജോ ജോസ് ആന്റണിയുമായും ചിത്രം വരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്കൊപ്പം ഇനി കൈകോര്‍ത്താല്‍ ഹിറ്റ് സിനിമകളായിരിക്കും ഉണ്ടാവുകയെന്നെല്ലാമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ സംസാരവിഷയം.
ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഗുസ്തിക്കാരനായ തനി നാടന്‍ കഥാപാത്രമായിട്ടാകും മോഹന്‍ലാല്‍ എത്തുകയെന്നു സൂചനയുണ്ട്. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍ – ലിജോ കോമ്പോയുടെ സിനിമ ആരംഭിക്കുക. നിലവില്‍ മോഹന്‍ലാല്‍ റാം ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്.
ലിജോ ടീം ഒന്നിക്കുന്ന പ്രോജക്റ്റ് വൈകാതെ നടക്കുമെന്നും പ്രോജക്ട് 100 ശതമാനം ഉറപ്പാണെന്നും ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കുമെന്നുമായിരുന്നു ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാകും ഇത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തതും മോഹന്‍ലാല്‍ ആയിരുന്നു.