മീശ പിരിച്ച് മോഹന്‍ലാല്‍…! ഷാജി കൈലാസ് ചിത്രം എലോണ്‍ ഉടന്‍ വരുന്നു
1 min read

മീശ പിരിച്ച് മോഹന്‍ലാല്‍…! ഷാജി കൈലാസ് ചിത്രം എലോണ്‍ ഉടന്‍ വരുന്നു

മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡികളില്‍ വൈറലാവാറുണ്ട്. സിനിമ എന്ന് റിലീസ് ചെയ്യുമെന്നാണ് ഓരോദിനവും പ്രേക്ഷകരുടെ ചോദ്യം. ഡിസംബറില്‍ റിലീസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ ആണ് വൈറലാവുന്നത്. ഷാജി കൈലാസാണ് സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പങ്കുവച്ചിരിക്കുന്നത്. ”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കയ്യില്‍ ഫോണും പിടിച്ച് മീശ പിരിക്കുന്ന മോഹന്‍ലാലിനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്.

 

 

View this post on Instagram

 

A post shared by Shaji Kailas (@shaji_kailas_)

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മുന്‍കൂട്ടി മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആയിരുന്നു അത്. 1.25 മിനിറ്റ് ആണ് ദൈര്‍ഘ്യം. മോഹന്‍ലാല്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്മെന്റ് ഓഫ് യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഹ്യൂമന്‍ റൈറ്റ്സിലെ ഉദ്യോഗസ്ഥനായ കാളിദാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും ടീസറില്‍ കാണാന്‍ സാധിക്കുമായിരുന്നു. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ വേറിട്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എലോണ്‍ എന്ന ചിത്രത്തില്‍ എത്തുന്നത്.

രാജേഷ് ജയരാമന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് അഭിനന്ദന്‍ രാമാനുജന്‍ ക്യാമറ ചലിപ്പിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന