”ഞാന്‍ ഒരു മമ്മൂട്ടി ആരാധകനാണെങ്കിലും മോണ്‍സ്റ്റര്‍ കണ്ടു, വെറൈറ്റി കണ്ടന്റ്, ഇഷ്ടപെട്ടു”; കുറിപ്പ് ശ്രദ്ധ നേടുന്നു
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ആരാധകരുടെ പ്രതീക്ഷയെ തകര്‍ക്കാതെയുള്ള മേക്കിംങ്ങും കഥയുമാണെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. ഹണി റോസ്, ലെന, ഗണേഷ് കുമാര്‍, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.
ഹണി റോസിന് കയ്യടികളുടെ പ്രവാഹമാണ്. താരത്തിന് ഇത്രയും സ്ക്രീന്‍പ്ലേ ലഭിച്ച മറ്റൊരു സിനിമയും ഇല്ലെന്ന് ഹണി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. ഇപ്പോഴിതാ മോണ്‍സ്റ്റര്‍ കണ്ടതിന് ശേഷം അഭി എ ആര് കെ പങ്കുവെച്ച നിരൂപണമാണ് ശ്രദ്ധ നേടുന്നത്. താനൊരു മമ്മൂട്ടി ആരാധകനാണെന്നും എന്നാലും മോഹന്‍ലാലിന്റെ ഈ അടുത്ത കാലത്തിറങ്ങിയ സിനിമകളെവെച്ച് തികച്ചും വ്യത്യാസമായ സിനിമയാണ് മോണ്‍സ്റ്ററെന്നും പറയുന്നു.
‘ഞാന്‍ ഒരു മമ്മൂട്ടി ആരാധകനാണ്, എന്നാലും ഞാന്‍ ഇന്ന് പടം കണ്ടു, ലാല്‍ സാറിന്റെ ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത് ഒരു ഗംഭീര സിനിമ ഒന്നും അല്ലെങ്കിലും ഇതിന്റെ കണ്ടന്റ് വെറൈറ്റി ആണ്. സമൂഹത്തില്‍ ഒരുപറ്റം ആളുകള്‍ തികച്ചും അംഗീകരിക്കാത്ത ഒരു വിഷയവും അതുമായി ഉണ്ടാകുന്ന ക്രൈംസ് ഒക്കെയാണ് വിഷയം. ഇന്റര്‍വെല്‍ ബ്ലോക്ക് ഒക്കെ വളരെ എക്സൈറ്റെഡ് ആയി തോന്നി സെക്കന്റ് ഹാഫ് എന്താകും എന്നുള്ള ഒരു ക്യൂറിയോസിറ്റി ഉണ്ടായിരുന്നു കാണുമ്പോള്‍. സാധാരണ ഒരു നായകന് വില്ലന്‍ എന്നുള്ള ക്ലച്ച് ഒന്ന് മാറ്റി പിടിച്ചിട്ടുണ്ട്, മേക്കിങ് ഉഷാര്‍ അധികം കഥാപാത്രങ്ങള്‍ ഒന്നും ഇല്ലെങ്കിലും സിനിമ എന്റെ അഭിപ്രായത്തില്‍ ഒരു ലാഗ് ആയിട്ടൊന്നും തോന്നിയില്ല.
ഇതിന്റെ സ്ക്രിപ്റ്റ് or ചര്‍ച്ച ചെയ്യപ്പെട്ട വിഷയവും ഏറെ ശ്രദ്ധേയമാണ്. ഫസ്റ്റ് ഹാഫില്‍ ലാല്‍ സാര്‍ അല്പം നര്‍മം കലര്‍ന്ന രീതിയിലുള്ള അഭിനയവും സെക്കന്റ് ഹാഫ്, ബോള്‍ഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് ആണ്. ഇതില്‍ എടുത്ത് പറയേണ്ടത് ഹണി റോസ് പിന്നെ അവരുടെ ഒപ്പം അഭിനയിച്ച ഒരു ലേഡി ക്യാരക്ടര്‍ ആണ് സത്യം പറഞ്ഞാല്‍ ഇതിലെ പെര്‍ഫോര്‍മേഴ്സ് അവരാണ്. ലാല്‍ സാറിന്റെ അഭിനയ മികവ് കാഴ്ച വെക്കാന്‍ പറ്റിയ സ്ക്രിപ്റ്റും സിനിമയും അല്ലായിരുന്നു ഇത്. അദ്ദേഹം വളരെ കാഷ്വല്‍ സാധാരണ രീതിയിലുള്ള അഭിനയമായിരുന്നു സിനിമ, ഫൈറ്റ് സീക്വന്‍സ് എസ്പെഷ്യലി ക്ലൈമാക്സ് ഫൈറ്റ് ഇന്ട്രെസ്റ്റിംഗ് ആയിട്ട് തോന്നി, മൊത്തത്തില്‍ പടം നല്ല കണ്ടന്റ് ഉള്ള സിനിമയാണ്. ഇഷ്ട്ടപ്പെട്ടു.’