ലാലേട്ടൻറെ ഏറ്റവും ഒറിജിനൽ ഫൈറ്റ് സീൻ.. “കന്മദം”
പ്രേക്ഷകർക്ക് ഒരു പാട് വൈകാരിക നിമിഷങ്ങൾ സമ്മാനിച്ച സിനിമയാണ് കന്മദം. മോഹൻലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ലോഹിതദാസ് ആണ് . 1998 ൽ പുറത്തിറങ്ങിയ ചിത്രം ഒരു കുടുംബത്തിന്റെ അത്താണിയായ ഭാനുവിന്റേയും അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന വിശ്വനാഥന്റെയും കഥ പറഞ്ഞ ചിത്രത്തിലെ മോഹൻലാലിന്റെയും മഞ്ജുവിന്റെയും അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഫൈറ്റ് സിനുകളുo വളരെ മികച്ചതായിരുന്നു. ഇന്നും ആളുകൾ ചർച്ച ചെയ്യുന്ന സിനിമയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് സീനിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
“ലാലേട്ടൻറെ ഏറ്റവും ഒറിജിനൽ ഫൈറ്റ് സീൻ.. കന്മദം-1998
Scene –
Vishwanathan – Kumarettan Duel Scene. പോയ കാലങ്ങളിലെ സിനിമകളിലെ ചില ഫ്രെയിംസ് റീ വിസിറ്റ് ചെയ്യുമ്പോൾ വല്ലാത്തൊരു ആകർഷണം തോന്നുന്നതാണ് കന്മദത്തിലെ ഫൈറ്റ് സീൻ.
സ്ഫടികം പോലെ തന്നെ ഒരു ക്വാറിയുടെ പശ്ചാത്തലമാണ് രംഗം.
കുമാരേട്ടൻ എന്ന വില്ലനെ അടിച്ചിട്ടിട്ട്, കൊത്തുകാരൻ്റെ കൈയിൽ നിന്നും പണിയായുധം വാങ്ങാനൊരുങ്ങുന്ന ഈ ഒരു ഫ്രെയിം. കൂടെ കൽവെട്ടുകാരനായി അഭിനയിച്ചതാരാണെന്നറിയില്ല. പക്ഷെ സ്റ്റിൽ ചെയ്തു നോക്കിയപ്പോൾ വല്ലാത്തൊരു അഭിനയ പാടവം അയാളിൽ ഉള്ളതായി തോന്നി. ‘കൊല്ലരുത്’ എന്ന് ശരീരഭാഷ കൊണ്ട് അപേക്ഷിക്കുന്ന
അയാൾ ആരാണെന്നു ചോദിക്കുന്നില്ല. തിരിച്ചു ലാലേട്ടനിലേക്ക് വരുമ്പോൾ. ഇത്രയും ഫ്ലെക്സി ബിൾ ആയി സംഘട്ടനം കൈകാര്യം ചെയ്ത വേറെ പടങ്ങൾ ഉണ്ടോ എന്നറിയില്ല,..സ്ഫടികമൊഴികെ.” എന്നായിരുന്നു കുറിപ്പ്. ഇതിന് താഴെ നിരവധി കമന്റുകളുo പലരും പങ്കുവെച്ചിട്ടുണ്ട്.
“കുമാരേട്ടാ എന്റെ കഴുത്ത് വേദനിക്കുന്നു കഴുത്ത് വിട്. ‘ : ‘ കൊന്നു കളയും പന്നി.’ ‘ഹറാമി സാലെ കുത്തേ..വിടടാ കഴുവേർടെ മോനെ..” അതും പറഞ്ഞു കുമാരനിട്ടൊരു താങ്ങുണ്ട്..ഹോ ..ഒരുപാടിഷ്ടമുള്ള ഫൈറ്റ് സീൻ ” എന്നതായിരുന്നു ഒരു കമന്റ്. “ഈയൊരു fight തുടങ്ങും മുൻപ് ലാലേട്ടൻ സ്ലോ മോഷനിൽ ഒരു ബാഗും പിടിച്ചു വരുന്ന സീനുണ്ട്. ഒരു കിടിലൻ ബിജിഎം ഉം 🔥സ്ഥിരമായി താടി വെക്കാതിരുന്ന സമയത്ത് ഈ സിനിമയിലെ തുടക്കത്തിലേ താടി ലുക്ക് ഉം ഉസ്താദ്ലെ “നാടോടി പൂന്തിങ്കൾ” സോങ് ലെ ലുക്ക്കും പൊളി ആയിരുന്നു” മറ്റൊരു കമന്റ്.