“മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു, ‘ലാലേട്ടന്”‘; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് വിസ്മയം തീര്‍ത്ത് മുന്നേറുന്ന മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറെ വ്യത്യസ്തമായൊരു സിനിമയാണ് ‘മോണ്‍സ്റ്റര്‍’ എന്നാണ് ആരാധകര്‍ പറയുന്നത്. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. രണ്ട് ദിവസം മുന്നേ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിയേറ്ററുകളിലെല്ലാം ലക്കി സിംഗ് മയമാണ്. സിനിമ കണ്ടവരുടെയെല്ലാം മനസില്‍ ലക്കി സിംഗെന്ന മോഹന്‍ലാല്‍ ആണ്.
ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോഴിതാ മോണ്‍സ്റ്റര്‍ കണ്ട് ഒരു സിനിമാപ്രേമി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണ് എന്ന് ചോദിച്ചാല്‍ അന്നും ഇന്നും ഉത്തരം മോഹന്‍ലാല്‍ ആണെന്നും ലക്കി സിങ് ആയി ലാലേട്ടനും ഭാമിനി ആയി ഹണി റോസും മികച്ച പ്രകടനം കാഴ്ച വച്ചുവെന്നും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ ധൈര്യത്തോടെ ഏറ്റെടുത്ത് ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
‘മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണ് എന്ന് ചോദിച്ചാല്‍ അന്നും ഇന്നും ഒരു ഉത്തരമേ ഉള്ളു. ലാലേട്ടന്.. ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ മോന്‍സ്റ്റര്‍ കണ്ടു. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ ധൈര്യത്തോടെ ഏറ്റെടുത്ത് ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. കഥയിലേക്ക് വന്നാല്‍ ഒരു ടാക്സി ഡ്രൈവര്‍ ആയ ഭാമിനി എന്ന സ്ത്രീ എയര്‍പോര്‍ട്ടില്‍ നിന്നും ഒരാളെ പിക്ക് ചെയ്യുകയാണ്. ലക്കി സിങ് എന്ന ആ യാത്രക്കാരനെ ഒരു പ്രത്യേക സാഹചര്യത്തില്‍ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടു പോകാന്‍ ഭാമിനി നിര്ബന്ധിതയാകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികസങ്ങളുമാണ് സിനിമയുടെ പ്രമേയം. ആരാണ് ലക്കി സിങ് എന്നും എന്താണ് അയാളുടെ വരവിന്റെ ഉദ്ദേശം എന്നും കണ്ട് തന്നെ അറിയേണ്ടതാണ്.
സംവിധായകനായ വൈശാഖ് പറഞ്ഞത് പോലെ തിരക്കഥ തന്നെയാണ് ഈ സിനിമയിലെ താരം. അല്പ സ്വല്പം ക്ലിഷേകള്‍ ഒക്കെ ഉണ്ടെങ്കിലും തികച്ചും പുതുമയുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് മോന്‍സ്റ്റര്‍. ലക്കി സിങ് ആയി ലാലേട്ടനും ഭാമിനി ആയി ഹണി റോസും മികച്ച പ്രകടനം കാഴ്ച വച്ചു. സുദേവ് നായര്‍, ജോണി ആന്റണി, തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. അമിത പ്രതീക്ഷകളുടെ ഭാരം ഇറക്കി വച്ച് കണ്ടാല്‍ ഉറപ്പായും മോന്‍സ്റ്റര്‍ തൃപ്തികരമായ ഒരു സിനിമാനുഭവം സമ്മാനിക്കും.’